HOME
DETAILS

മുല്ലപ്പള്ളിക്കെതിരേ നിയമ നടപടിക്കൊരുങ്ങി ഡി.ജി.പി

  
backup
August 30 2019 | 18:08 PM

%e0%b4%ae%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a8%e0%b4%bf

 

 

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ നിയമ നടപടിയെടുക്കാന്‍ ഡി.ജി.പിക്ക് സര്‍ക്കാര്‍ അനുമതി. ഡി.ജി.പി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നെന്ന പ്രസ്താവനയിലാണ് മുല്ലപ്പള്ളിക്കെതിരേ നിയമ നടപടിയെടുക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കു സര്‍ക്കാര്‍ അനുമതി നല്‍കിയത്.
മാനനഷ്ടക്കേസ് നല്‍കാന്‍ ആഭ്യന്തര വകുപ്പാണ് ഡി.ജി.പിക്കു അനുമതി നല്‍കിയത്. ഡി.ജി.പിയുടെ അപേക്ഷ അംഗീകരിച്ചാണു നടപടി.
പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പൊലിസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കുലറിന്റെ പേരിലാണു മുല്ലപ്പള്ളി ഡി.ജി.പിയെ വിമര്‍ശിച്ചത്. കഴിഞ്ഞ ഏപ്രില്‍ 14നു മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണങ്ങളില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണു പ്രവര്‍ത്തിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പലകുറി ആരോപിച്ചിരുന്നു. ഇത് സര്‍ക്കാര്‍ ജീവനക്കാരനും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നതുമായ വ്യക്തിയായ തനിക്ക് മാനഹാനിയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി സര്‍ക്കാരിനു കത്തുനല്‍കിയിരുന്നു.
മുല്ലപ്പള്ളിയുടെ ഈ പരാമര്‍ശം പൊലിസ് സേനയുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും മുല്ലപ്പള്ളിക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ഡി.ജി.പി ആവശ്യപ്പെട്ടിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  17 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  17 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  17 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  17 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  17 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  17 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  17 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  17 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  17 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  17 days ago