നാലു ബ്ലോക്ക് പഞ്ചായത്തുകളില്‍ രാത്രികാല മൃഗചികിത്സാ സൗകര്യം
ആലപ്പുഴ: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാലൂ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സൗകര്യം ആരംഭിച്ചു. ആര്യാട്, ഭരണിക്കാവ്, ചെങ്ങന്നൂര്‍, അമ്പലപ്പുഴ ബ്ലോക്കുകളില്‍ രാത്രിയില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. രാത്രികാലങ്ങളില്‍ അസുഖം ബാധിക്കുന്ന മൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് ബ്ലോക്കുകളിലെ വെറ്ററിനറി ഡോക്ടര്‍മാരെ ഫോണില്‍ ബന്ധപ്പെട്ടു വീട്ടിലെത്തി ചികിത്സ നല്കാന് ആവശ്യപ്പെടാം. ചികിത്സാ ഫീസായി ഉരു ഒന്നിന് 100 രൂപ നല്‍കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ബ്ലോക്ക്, രാത്രികാല ചികിത്സ ലഭ്യമാകുന്ന സ്ഥാപനം, ഡോക്ടറുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ. ആര്യാട് കലവൂര്‍ മൃഗാശുപത്രി ഡോ.സേവ്യര്‍ മാത്യു 9567550888. ഭരണിക്കാവ് കറ്റാനം മൃഗാശുപത്രിഡോ. വി. വിബിന് 8547049358. ചെങ്ങന്നൂര്‍ ചെങ്ങന്നൂര്‍ വെറ്ററിനറി പോളിക്ലീനിക് ഡോ.എസ്. ശ്രീജിത്ത് 9496726010, അമ്പലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രം, ആലപ്പുഴ ഡോ. അഖില്‍ ശ്യാം 9656059126..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."