സ്വകാര്യഭൂമിയിലെ മരം വീണ് അപകടം: ഉത്തരവാദിത്തം വ്യക്തിക്കും സ്ഥാപനങ്ങള്‍ക്കുമെന്ന്
ആലപ്പുഴ: സ്വകാര്യഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരചില്ലകളും കണ്ടെത്തി സ്വയം മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍ മുന്നറിയിപ്പ് നല്‍കി. സ്വകാര്യ ഭൂമിയിലെ മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത അതത് വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമായിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
വഴിയരികിലും കടത്തിണ്ണകളിലും ബസ് സ്റ്റാന്റുകളിലും അന്തിയുറങ്ങുന്നവര്‍ക്ക് മഴക്കാലത്ത് രാത്രി ഉറങ്ങാനും അത്താഴത്തിനുമുള്ള സംവിധാനം ഒരുക്കാന്‍ സാമൂഹിക സുരക്ഷ വകുപ്പിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ജില്ല അടിയന്തരഘട്ട കാര്യനിര്‍വ്വഹണ കേന്ദ്രം 24 മണിക്കുറും പ്രവര്‍ത്തിക്കുന്നുണ്ടെന്നുറപ്പാക്കും. റവന്യൂ പൊലിസ്, അഗ്‌നിശമന സേന വകുപ്പുകളിലെ പ്രതിനിധികളെ ഇതിനായി ഷിഫ്ട് സമ്പ്രദായത്തില്‍ ജോലിക്ക് നിയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."