കനത്ത മഴയില്‍ വീടിനകം വെള്ളക്കെട്ടായി
മരട്: കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ വീടിനകം വെള്ളത്തിലായി. വീടിനകത്തേക്ക് പ്രവേശിക്കാനാവാതെ ദുരിതമനുഭവിക്കുകയാണ് മരടിലെ ഒരു കുടുംബം. മരട് നഗരസഭ ഒമ്പതാം ഡിവിഷനില്‍ കാട്ടിത്തറ റോഡ് തുണ്ടിയില്‍ വീട്ടില്‍ കെ.പി. കാളിദാസനും കുടുംബത്തിനുമാണ് ദുരിതമനുഭവിക്കുന്നത് വീടിനകം ഒന്നരയടി പൊക്കത്തില്‍ വെള്ളം നിറഞ്ഞു നില്‍ക്കുകയാണ് വീട്ടിലെ ശുചി മുറിയും വെള്ളത്തിനടിയിലായി ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
പൊതുവെ താഴ്ന്ന പ്രദേശമായിരുന്ന ഇവിടെ റോഡുകളും അതിനൊപ്പം സമീപത്തെ വീടുകളും മണ്ണടിച്ച് പൊക്കിയതോടെയാണ് കാളിദാസനും കുടുമ്പത്തിനും ദുരിതമാരംഭിച്ചത്. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള വെള്ളമെല്ലാം ഒഴുകിയെത്തുന്നത് കാളിദാസന്റെ വീട്ടുമുറ്റത്തേക്കാണ്. വീടിന്റെ തറനിരപ്പ് താഴ്ന്നതായതിനാല്‍ മണ്ണടിച്ച് പൊക്കാനുമാകില്ല.
ഇനി എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് കാളിദാസന്‍.ഓട്ടോ ഡ്രൈവറായിരുന്ന കാളിദാസന്‍ കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ഭാര്യയും മൂന്നു പെണ്‍മക്കളും അടങ്ങുന്നതാണ് കാളിദാസന്റെ കുടുംബം. ഇതില്‍ രണ്ടു പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചു.
കാളിദാസനും ഭാര്യയും ഇളയ മകളുമാണ് ഇപ്പോള്‍ ഈ വീട്ടില്‍ താമസിക്കുന്നത്. വീടിനകം വെള്ളത്തിലായതോടെ കാളിദാസന്റെ ജ്യേഷ്ഠന്‍ കെ.പി. ഗോപാലന്റെ വീട്ടിലാണ് കഴിഞ്ഞ ഒരാഴ്ചയായി താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."