പാലാരിവട്ടം മേല്‍പ്പാലം: പ്രതികള്‍ക്കെതിരേ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു: സര്‍ക്കാര്‍ നയം അനുസരിച്ചുള്ള ഫയലേ കണ്ടിട്ടുള്ളൂവെന്ന് ഇബ്രാഹിം കുഞ്ഞ്
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത നാലു പ്രതികള്‍ക്കെതിരേ കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പി.ഡബ്ല്യു.ഡി സെക്രട്ടറി ടി.ഒ സൂരജ് അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പാലം നിര്‍മിച്ച ആര്‍.ഡി.എസ് പ്രോജക്റ്റ്‌സ് ലിമിറ്റഡ് ഉടമ സുമിത് ഗോയലാണ് ഒന്നാം പ്രതി. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എ.ജി.എം എം.ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍, മുന്‍ പൊതു മരാമത്തെ സെക്രട്ടറി ടി.ഒ സൂരജ് എന്നിവരെ രണ്ടു മുതല്‍ നാലുവരെ പ്രതികളാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അതേ സമയം പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയം അനുസരിച്ചുള്ള ഫയല്‍ മാത്രമെ കണ്ടിട്ടുള്ളൂവെന്ന് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അറിയിച്ചു. കരാര്‍ കമ്പനിക്ക് നേരിട്ട് തുക നല്‍കാനുള്ള ഒരു ഫയലും കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ചാല്‍ ഇത് മനസ്സിലാകും. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
കേസില്‍ ഇബ്രാഹിം കുഞ്ഞില്‍ നിന്ന് വിജിലന്‍സ് സംഘം കഴിഞ്ഞ വ്യാഴാഴ്ച മൊഴിയെടുത്തിരുന്നു.
2016 ഒക്ടോബര്‍ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലാരിവട്ടം മേല്‍പ്പാലം യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."