രണ്ടാം ജയത്തോടെ ഇന്ത്യ എ മുന്നില്‍
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കന്‍ യുവനിരയ്‌ക്കെതിരെ ഇന്ത്യന്‍ യുവനിരക്ക് രണ്ടാം ജയം.21 ഓവറില്‍ 162 റണ്‍സെന്ന ദക്ഷിണാഫ്രിക്ക എ ടീമിന്റെ വെല്ലുവിളി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 നേടി ഇന്ത്യ എ മറികടന്നു. 24 പന്തില്‍ നിന്നും 54 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മാന്‍ ഓഫ്ദി മാച്ച്. നാല് സിക്‌സും അഞ്ച് ഫോറും സഹിതമാണ് ഇഷാന്‍ തകര്‍ത്തത്. അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 52 റണ്‍സെടുത്ത ജോര്‍ജ് ലിന്‍ഡെയും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങി. ഇഷാനാണ് കളിയിലെ കേമന്‍.
തുടച്ചയായ ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലായി. മഴമൂലം 21 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യക്കായിരുന്നു ടോസ്. ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കാന്‍ നായകന്‍ മനീഷ് പാണ്ഡെക്ക് രണ്ടാമതൊന്ന് ആലോചിച്ചില്ല. രണ്ടാം ഓവറില്‍ രണ്ടാം പന്തില്‍ ആദ്യ ഷോക്ക്. ചഹാറിന്റെ പന്തില്‍ ഏറില്‍ ഓപ്പണര്‍ മലാന്‍ റണ്‍ഔട്ട്. അഹ്മദ് ഖലീലിന്റെ അടുത്ത ഓവറില്‍ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ഹീറോയായ റീസ ഹാന്‍ട്രിക്‌സ് മടങ്ങി. സിക്‌സര്‍ ലക്ഷ്യമിട്ടുള്ള ഷോട്ട് ഗില്ലിന്റെ കരങ്ങളില്‍ ഭദ്രം. ക്യാപ്റ്റന്‍ ടെംബ ബാവ്മയും സോണ്ടോയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം. മധ്യനിരയില്‍ നിന്നും രണ്ടാമനായി ഇറങ്ങിയ ബാവ്മ ക്യാപ്റ്റന്റെ കളി പുറത്തെടുത്തപ്പോള്‍ സോണ്ടോയും ഒപ്പം ഉയര്‍ന്നു. എന്നാല്‍ അധിക നേരം സഖ്യം നീണ്ടില്ല. അക്‌സര്‍ പട്ടേലിന്റെ പന്ത് പ്രതിരോധിക്കാനുള്ള സോണ്ടേയുടെ ശ്രമം പാളി, സ്റ്റമ്പ് ഇളകി. ബാവ്മയെ പുറത്താക്കാനുള്ള അവസരം കീപ്പര്‍ ഇഷാന്‍ കളഞ്ഞെങ്കിലും നായകന് ആയുസുണ്ടായില്ല. യുസ്‌വേന്ദ്ര ചഹലിനെ കൂറ്റനടിക്ക് ശ്രമിച്ച ബാവ്മ ഗേക്ക്‌വാദിന്റെ കരങ്ങളില്‍ ഒടുങ്ങി. 33 പന്തില്‍നിന്നും 40 റണ്‍സാണ് അടിച്ചത്.
15ാം ഓവറിന്റെ തുടക്കം ഹെന്‍ട്രിച്ച് ക്ലാസന്‍ തനിനിറം പുറത്തെടുത്തു. അക്‌സര്‍ പട്ടേലിന്റെ പന്ത് സിക്‌സര്‍. കൂട്ടുകാന്‍ ലിന്‍ഡെയും ഫോമിലേക്ക്. ക്രുനാല്‍ പാണ്ഡ്യയുടെ പന്ത് ഗ്യാലറിയില്‍ എത്തി. 17ാം ഓവറിലെ ആദ്യ പന്തും ക്ലാസന്‍ സിക്‌സടിച്ച് ടീം സ്‌കോര്‍ നൂറില്‍ എത്തിച്ചു. 18ാം ഓവറിലും ക്ലാസന്റെ സിക്‌സ്. 19ാം ഓവറില്‍ ചഹാറിന്റെ ആദ്യ പന്ത് കുറ്റിതെറിപ്പിച്ചു. എന്നാല്‍ ലിന്‍ഡെ തകര്‍ക്കല്‍ തുടര്‍ന്നു. അവസാന ഓവറില്‍ ചഹാറിന്റെ രണ്ട് പന്ത് ഫോറും മൂന്നാം പന്ത് സിക്‌സുമടിച്ച ലിന്‍ഡെ സിംഗിള്‍ എടുത്ത് ഫിഫ്റ്റി തികച്ചു. ഓവര്‍ അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ അഞ്ച് വിക്കറ്റിന് 162.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ ഗേക്ക്‌വാദിനെ നഷ്ടമായി. ഒരു റണ്‍സെടുത്ത ഗേക്ക്‌വാദ് മെലാന് ക്യാച്ച് നല്‍കി. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ വക ഇന്ത്യയുടെ ആദ്യ സിക്‌സ്. നോര്‍ജെയുടെ ആദ്യ പന്ത് ഫോറും രണ്ടാമത്തേത്ത് സിക്‌സറും പറത്തി അന്‍മോല്‍ പ്രീത് സിങ്ങ്. ജോര്‍ജ് ലിന്‍ഡെയെ സിക്‌സടിച്ച് ഇന്ത്യന്‍ സ്‌കോര്‍ സിങ് അമ്പത് കടത്തി.
പിന്നാലെ ജൂനിയര്‍ ഡാലക്ക് ക്യാച്ച്. രണ്ട് വീതം സിക്‌സറും ഫോറും സഹിതം 30 റണ്‍സാണ് സിങ് എടുത്തത്. മൂന്നാമനായി ഇറങ്ങിയത് നായകന്‍ മനീഷ് പാണ്ഡെ. ഫോര്‍ചൂണിന്റെ പന്തില്‍ റീസ ഹെന്‍ട്രിക്‌സിന് ക്യാച്ച് നല്‍കി ഗില്‍മടങ്ങി. ഇഷാന്‍ എത്തിയതോടെ കളിമാറി. നേരിട്ട നാലാം പന്ത് സിക്‌സര്‍ പായിച്ചാണ് അക്കൗണ്ട് തുറന്നത് .
മനീഷ് സ്‌കോര്‍ നൂറ് കടത്തിയതും സിക്‌സര്‍ പായിച്ചാണ്. 115ല്‍ എത്തിയപ്പോള്‍ മനീഷ് വീണു. ഇഷാന്‍ 48 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ നോര്‍ജെയുടെ നോബോളില്‍ ലഭിച്ച ഫ്രീഹിറ്റ് സിക്‌സറിച്ച് അര്‍ധശതകം പിന്നിട്ടു. 20ാം ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ മറികടന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."