HOME
DETAILS

അമ്പലവയല്‍, കൃഷ്ണഗിരി വില്ലേജുകളിലെ പ്രകൃതിദുരന്ത സാധ്യത: ശാസ്ത്രീയ പഠനം നടത്താനുള്ള സമയപരിധി നീട്ടി

  
backup
October 24 2018 | 05:10 AM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%97%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf

കല്‍പ്പറ്റ: ജില്ലയില്‍ ഏറ്റവുമധികം കരിങ്കല്‍ ക്വാറികളുള്ള അമ്പലവയല്‍, കൃഷ്ണഗിരി വില്ലേജുകളില്‍ മണ്ണിടിച്ചിലടക്കമുള്ള പ്രകൃതിദുരന്ത സാധ്യത സംബന്ധിച്ച് പഠനം നടത്താനുള്ള സമയപരിധി സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു.
വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ ആവശ്യപ്രകാരമാണ് നവംബര്‍ 15 വരെ സമയപരിധി നീട്ടിയത്.
പഠനത്തിനായി 400000 രൂപ അനുവദിക്കുകയും ചെയ്തു. മണ്ണിടിച്ചില്‍ സാധ്യതയും പരിസ്ഥിതിനാശവും കണക്കിലെടുത്തും ജനങ്ങളുടെ സൈ്വരജീവിതം മുന്‍നിര്‍ത്തിയും ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 30(2) മൂന്ന് നിക്ഷിപ്തമാക്കുന്ന അധികാരം ഉപയോഗപ്പെടുത്തിയാണ് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അമ്പലവയല്‍, കൃഷ്ണഗിരി വില്ലേജുകളുടെ വിവിധ ഭാഗങ്ങളില്‍ ഖനനം നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ 2016 ഓഗസ്റ്റ് രണ്ടിന്് ഉത്തരവിട്ടത്.
അമ്പലവയല്‍ വില്ലേജില്‍ സര്‍വേ 3051ല്‍ ആറാട്ടുപാറയുടെ അതിരുകള്‍ക്ക് ഒരു കി.മീറ്റര്‍ പരിധിയിലും കൃഷ്ണഗിരി വില്ലേജില്‍ ബ്ലോക്ക് 22ല്‍ സര്‍വേ 5212ല്‍ ഫാന്റം റോക്കിനു 200 മീറ്റര്‍ പരിധിയിലും ഇതേ ബ്ലോക്കില്‍ സര്‍വേ 3491ല്‍ കൊളഗപ്പാറയുടെ 200 മീറ്റര്‍ പരിധിയിലുമാണ് ഖനനം നിരോധിച്ചത്. ക്രഷര്‍, പരിസ്ഥിതി സൗഹൃദമല്ലാത്ത ടൂറിസം പ്രവര്‍ത്തനം എന്നിവയും വിലക്കിയിരുന്നു.
ഖനന നിരോധനത്തിനെതിരേ കേരള ക്വാറി അസോസിയേഷന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് സെക്രട്ടറി കെ. യൂസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ക്വാറി ക്രഷര്‍ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായും മണ്ണിടിച്ചില്‍ സാധ്യതയെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താതെയുമാണ് ഖനനം നിരോധിച്ചതെന്ന് യൂസഫിന്റെ ഹരജിയില്‍ വിശദീകരിച്ചിരുന്നു.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പരാതിക്കാരന്റെ വാദം കേള്‍ക്കുന്നതിനു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കു നിര്‍ദേശം നല്‍കി 2017 ഡിസംബര്‍ ഒന്നിനു ഉത്തരവായി. ഇതേത്തുടര്‍ന്ന് 2018 മാര്‍ച്ച് 19ന് യൂസഫിന്റെ വാദം കേട്ടതിനുശേഷമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലാ അതോറിറ്റിക്ക് ശാസ്ത്രീയ പഠനത്തിന് നിര്‍ദേശം നല്‍കിയത്.
എന്നാല്‍ നിര്‍ദേശം നല്‍കി മൂന്നുമാസം കഴിഞ്ഞിട്ടും ശാസ്ത്രീയ പഠനത്തിനുള്ള ഏജന്‍സി നിര്‍ണയം നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ബംഗളൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്‌സ്, മംഗളൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോഴിക്കോട്ടെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയില്‍ ഏതെങ്കിലും ഒന്നിനെ ശാസ്ത്രീയ പഠനത്തിന് ചുമതലപ്പെടുത്തണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കു നല്‍കിയ നിര്‍ദേശം.
ഏജന്‍സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരിങ്കല്‍ ഖനന വിഷയത്തില്‍ ആവശ്യമായ ഉത്തരവ് 2018 സെപ്റ്റംബറിനു മുന്‍പ് പുറപ്പെടുവിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ബന്ധപ്പെട്ടപ്പോള്‍ കോഴിക്കോട് എന്‍.ഐ.ടി സാധ്യതാപഠനത്തില്‍ താല്‍പര്യം അറിയിച്ചിരുന്നു.
കോഴിക്കോട് എന്‍.ഐ.ടി പഠനത്തിന് താല്‍പര്യമറിയിച്ചിട്ടുണ്ടെന്നും പഠനം നടത്തുന്നതിന് 400000 രൂപയും അതിന്റെ ജി.എസ്.ടിയും അനുവദിക്കണമെന്നും വയനാട് കലക്ടര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സമയപരിധി സര്‍ക്കാര്‍ നീട്ടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  34 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago