ഉച്ചക്ക് ശേഷം എക്സ്റേ യൂനിറ്റില്ല ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം
നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ എക്സറേ യൂനിറ്റിന്റെ പ്രവര്‍ത്തനം വെട്ടിചുരുക്കിയത് നിര്‍ധന രോഗികള്‍ക്ക് തിരിച്ചടിയായി. ജീവനക്കാരുടെ കുറവ് മൂലമാണ് യൂനിറ്റ് പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചതെന്നാണ് അധികൃതരുടെ വാദം. നാല് ജീവനക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്.
ഇതില്‍ ഒരാള്‍ക്ക് സ്ഥലം മാറിപോവുകയും മറ്റൊരാള്‍ക്ക് വേറെ ജോലി കിട്ടിപോവുകയും ചെയ്തു. ഇപ്പോള്‍ രണ്ട് ജീവനക്കാര്‍ മാത്രമാണിവിടെയുള്ളത്. നിര്‍ധന രോഗികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന എക്സറേ യൂനിറ്റാണിത്. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ പ്രവര്‍ത്തിച്ചിരുന്ന യൂനിറ്റ് ഇപ്പോള്‍ വൈകീട്ട് മൂന്ന് മണിക്ക് അടച്ചിടുകയാണ്. രണ്ടാഴ്ചയായി ഈ നില തുടരുകയാണ്. അതേസമയം കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ തയാറായിട്ടുമില്ല. അത്യാഹിത കേസുകളുമായി വൈകീട്ട് എത്തുന്ന രോഗികള്‍ ഉള്‍പ്പെടെ പുറമേ കൂടുതല്‍ തുക കൊടുത്ത് സ്വകാര്യ എക്സ്റേ യൂനിറ്റുകളെ ആശ്രയിക്കേണ്ടിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."