പരാതികളില്‍ റിപ്പോര്‍ട്ടുകള്‍ വൈകുന്നു: നിയമസഭാ സമിതി
മലപ്പുറം: പൊതുജനങ്ങളുടെ പരാതികളില്‍ വിവിധ വകുപ്പുകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വൈകുകയാണെന്ന് നിയമസഭാ സമിതി. എട്ടു വര്‍ഷമായിട്ടും റിപ്പോര്‍ട്ട് ലഭ്യമാകാത്ത മലബാര്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് ലഭിച്ച ഒരു പരാതിയിലായിരുന്നു ഇത്തരത്തില്‍ പരാമര്‍ശം. മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംവരണ തത്വം പാലിക്കണം എന്നത് ഉള്‍പ്പെടെ മുന്‍കൂട്ടി എഴുതി നല്‍കിയിരുന്ന ഒന്‍പത് പരാതികളാണ് സമിതി ഇന്നലെ നടത്തിയ സിറ്റിങില്‍ പരിഗണിച്ചത്. ഇതിന് പുറമെ പൊതുജനങ്ങളില്‍നിന്നു നിരവധി പുതിയ പരാതികളും സ്വീകരിച്ചു.
മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആഭ്യന്തര വകുപ്പിന്റെ പരിധിയില്‍ വരുന്ന എയ്ഡഡ് സ്റ്റാറ്റസ് ഉള്ള സ്കൂള്‍ ആയതിനാല്‍ നിലവില്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ നിര്‍വാഹമില്ലെന്ന് സമിതി അംഗം കെ.എന്‍.എ ഖാദര്‍ എം.എല്‍.എ പറഞ്ഞു. സ്കൂള്‍ സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കുന്നതു സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതി നിര്‍ദ്ദേശിച്ചു.
ട്രസ്റ്റി നിയമനം ഒരു പ്രത്യേക ജാതിവിഭാഗത്തിന് ശ്മശാനം അനുവദിക്കല്‍, ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കല്‍ തുടങ്ങിയ പരാതികളുമാണ് ലഭിച്ചത്. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പിന്നോക്ക വിഭാഗം ക്ഷേമം സംബന്ധിച്ച തെളിവെടുപ്പില്‍ അംഗങ്ങളായ എം.എല്‍.എമാരായ ടി.വി ഇബ്രാഹീം, കെ. ആന്‍സലന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, അസി.കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ,് എ.ഡി.എം വി. രാമചന്ദ്രന്, സമിതി സെക്രട്ടറി സജീവന്, വിവിധ വകുപ്പ് ജില്ലാതല മേധാവികള്‍ തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."