കട്ടപ്പന നഗരസഭയില്‍ സീറോ വേസ്റ്റ് പ്രോജക്ട് നടപ്പിലാക്കുന്നു.
കട്ടപ്പന: സീറോ വേസ്റ്റ് പ്രോജക്ട് നടപ്പാക്കാനുള്ള പൈലറ്റ് മുനിസിപ്പാലിറ്റികളില്‍ ഒന്നായി കട്ടപ്പന തെരഞ്ഞെടുക്കപ്പെട്ടു. 38 മുനിസിപ്പാലിറ്റികളാണ് പൈലറ്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നഗരത്തിലെയും വീടുകളിലെയും പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള പദ്ധതി രണ്ട് മാസത്തിനകം നടപ്പാക്കും. പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് പൂളിയന്‍മലയില്‍ തുടങ്ങുന്നതിന് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ ജോണി കുളംപള്ളി പറഞ്ഞു. ഷ്രെഡ് ചെയ്ത പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ് ടാറിംഗ് നടത്തുന്നതിനായി പി.ഡബ്യു.ഡിക്ക് നല്‍കും.
മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കി വിദ്യാലയങ്ങള്‍ വഴി കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്താനും കുടുംബശ്രീ യൂണിറ്റുകള്‍ വഴി ലഘുലേഖകള്‍ വിതരണം ചെയ്ത് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും പദ്ധതിയുടെ നടത്തിപ്പിനായി നഗരസഭയില്‍ രൂപീകരിച്ച സമിതി യോഗം തീരുമാനിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, രാജഗിരി ഔട്ട് റീച്ച് റിസോഴ്‌സ് പേഴ്‌സണ്‍ സുജിത്, താലൂക്ക് ആശുപത്രി സൂപ്രണ്ട്, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നഗരസഭാ സെക്രട്ടറി, കൃഷി ഓഫീസര്‍, വെറ്റിനറി സര്‍ജന്‍, ഡി.ഇ.ഒ, വിവിധ സംഘടനാ പ്രതിനിധികളായ പി.ജെ ജോസഫ് പൊരുന്നോലില്‍, ഈര്‍ മുരളീധരന്‍, പ്രസാദ് അമൃധേശ്വരി, കെ.എസ് രാജന്‍, എച്ച് കുഞ്ഞുമോന്‍, കൗണ്‍സിലര്‍മ്മാരായ മനോജ് മുരളി, റെജി കൊട്ടയ്ക്കാട്ട്, എല്‍സമ്മ കലയത്തിനാല്‍, ബെന്നി കല്ലൂപ്പുരയിടം എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."