HOME
DETAILS
MAL
വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം: അധ്യാപകനായ ഡി.വൈ.എഫ്.ഐ. നേതാവിനു സസ്പെന്ഷന്
backup
October 24 2018 | 08:10 AM
വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ അധ്യാപകനായ ഡി.വൈ.എഫ്.ഐ. നേതാവിനെ സ്കൂളില്‍ നിന്നും പുറത്താക്കി. ഇയാള്‍ ക്ലാസ് മുറിയില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതായി വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും പരാതി നല്‍കിയിരുന്നു.
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവുമായ കല്ലിയൂര്‍ ഊക്കോട് സ്വദേശി എം.എസ്.അനീഷിനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
അനീഷ് ക്ലാസില്‍ അശ്ലീലച്ചുവയില്‍ സംസാരിച്ചതായിട്ടും വിദ്യാര്‍ത്ഥിനികളുടെ പരാതിയിലുണ്ട്. ഇതേ തുടര്‍ന്നാണ് ഹെഡ്മിസ്ട്രസ് എം.എസ്.അനീഷിനെ സസ്പെന്‍ഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിദ്യാര്‍ത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."