ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
പാലക്കാട്: ഡെങ്കിപ്പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവിപരിപാടികള്‍ തീരുമാനിക്കുന്നതിനുമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യോഗങ്ങള്‍ നടന്നുവരുന്നുണ്ട്. എല്ലാ വാര്‍ഡുകളിലും വാര്‍ഡുമെമ്പര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉറവിടനശീകരണവും ബോധവത്ക്കരണ പരിപാടികളും നടക്കുന്നുണ്ട്.
വാര്‍ഡുതല ശുചിത്വകമ്മിറ്റി യോഗം കൂടി അതതുപ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്
പനി, തലവേദന, പേശിവേദന, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. പനി വന്നാല്‍ സ്വയം ചികിത്സിക്കാതെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടണം.
ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ഉറവിടനശീകരണമാണ് ഉചിതമായ മാര്‍ഗമെന്നും വീടുകളിലെ ഉറവിടങ്ങള്‍ യഥാസമയം നശിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ പങ്കാളികളാവണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."