സര്‍ക്കാര്‍ ഓഫിസുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന്
എലപ്പുള്ളി: എലപ്പുള്ളി പഞ്ചായത്തിലെ സര്‍ക്കാര്‍ ഓഫിസുകളുടെ ശോചനീയാവസ്ഥകള്‍ പരിഹരിക്കണേമെന്ന് ആവശ്യം ശക്തമാകുന്നു. എലപ്പുള്ളി പഞ്ചായത്തിലെ ഭൂരിഭാഗം സര്‍ക്കാര്‍ ഓഫിസുകളും പലകാരണങ്ങള്‍ കൊണ്ടും വളരെ ശോചനീയാവസ്ഥയിലാണ് എലപ്പുള്ളിയിലെ രണ്ടു വില്ലേജ് ഓഫിസുകളിലും ചുറ്റുമതില്‍ നിര്‍മിക്കാത്തതിനാല്‍ രാത്രി കാലങ്ങളില്‍ മാത്രമല്ല സാമൂഹ്യ വിരുധരുടെ അഴിഞ്ഞാട്ടം പതിവാണ്. സര്‍ക്കാര്‍ ഫയലുകള്‍ മിക്കതും ചിതലു പിടിച്ച് നശിച്ചു കൊണ്ടിരിക്കുകയാണ്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെട്ടുറപ്പ് ഇല്ലാത്തതിനാല്‍ സാമൂഹ്യ വിരുധരുടെയും മദ്യപാനികളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്. എലപ്പുള്ളി താലൂക്ക് ആശുപത്രിയായതോടുകുടി യാതൊരു പ്രവര്‍ത്തനവും ചികിത്സയും നടക്കുന്നില്ല. ലക്ഷങ്ങള്‍ ചിലവിട്ട് ചെയ്ത് നിര്‍മിച്ച് മുന്‍മന്ത്രി ശിവദാസമേനോന്‍ ഉദ്ഘാടനം ചെയ്ത പേട്ടയിലെ മിനി സ്റ്റേഡിയം കെട്ടിടം നിലം പതിച്ചു. ഇപ്പോള്‍ മാലിന്യം നിക്ഷേപ കേന്ദ്രമായിരിക്കുകയാണ്. പാറ കുപ്പിയോട്ടിലുള്ള വാളയാര്‍ കനാലിന്റെ അസി.എന്‍ജിനീയറിങ് ഓഫിസും അവിടെയുള്ള ക്വാര്‍ട്ടേഴ്‌സുകളും വായനശാലകളും നാശത്തിന്റെ വക്കിലാണ്.
ആയുര്‍വേദ ആശുപത്രി, ഹോമിയോപതി ആശുപത്രി എന്നിവകള്‍ക്ക് യാതൊരു സൗകര്യങ്ങളുമില്ലാത്തതിനാല്‍ രോഗികളെയും കിടത്തി ചികിത്സിക്കാന്‍ സൗകര്യമില്ല. സര്‍ക്കാര്‍ മൃഗാശുപത്രിക്കും വേണ്ടത്ര സൗകര്യമില്ല.
വൈദ്യുതി ഓഫിസ്, മാവേലി സ്റ്റോര്‍, മുതലായവ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. പല ഗവ. സ്‌കൂളുകളും കേടുവന്നുകൊണ്ടിരിക്കുന്നു. രാമശ്ശേരി, എലപ്പുള്ളി, തേനാരി, ജി.എല്‍.പി. സ്‌കൂള്‍ നോമ്പിക്കാട്, പള്ളത്തേരി എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് അധ്യായനം നടത്തുന്നതിന് സൗകര്യം കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."