HOME
DETAILS

പിണറായിയുടെ പൊലിസ് കേസെടുക്കേണ്ടിയിരുന്നത് എം.എസ്.എഫ് പതാക പാക് പതാകയാണെന്ന് പറഞ്ഞ ബി.ജെ.പിക്കാര്‍ക്കെതിരേ, സംഘപരിവാറിനെതിരായ പ്രതിരോധമെന്നാല്‍ അവരുടെ നുണക്കോട്ടകള്‍ പൊളിക്കുക എന്നത് കൂടിയാകണമെന്നും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്

  
backup
September 01 2019 | 13:09 PM

pl-firoz-in-perambra-flag-issue

കോഴിക്കോട്: പേരാമ്പ്രയിലെ സില്‍വര്‍ കോളജില്‍ പാക്കിസ്താന്‍ പതാക വീശിയെന്നാരോപിച്ച് എം.എസ്.എഫുകാര്‍ക്കെതിരേ കേസെടുത്ത പിണറായിയുടെ പൊലിസ് ചെയ്യേണ്ടിയിരുന്നത് നുണപ്രചാരണം നടത്തി കോളജിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുകയായിരുന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ്.

കഴിഞ്ഞ ദിവസമാണ് കോളജില്‍ പാകിസ്താന്റെ പതാകയോട് സാമ്യമുള്ള പതാക ഉപയോഗിച്ചുവെന്നാരോപിച്ച് 30 വിദ്യാര്‍ഥികള്‍ക്കെതിരേ പൊലിസ് കേസെടുത്തത്. സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമം, സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പേരാമ്പ്ര പൊലിസാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ഉപയോഗിച്ച പതാകയും കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. വിഭാഗീയതയ ഉണ്ടാക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ ഇതിനുമുന്‍പും ഇത്തരം നുണപ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഫിറോസ് പറയുന്നു.

രാഹുല്‍ഗാന്ധി വയനാട്ടില്‍ പ്രചാരണത്തിനായെത്തിയപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പാര്‍ട്ടി പതാക പാക്കിസ്ഥാന്‍ പതാക ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരുന്നു. പതാകയുടെ പേര് പറഞ്ഞ് ബി.ജെ.പിക്കാര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ സമൂഹത്തില്‍ ഭിന്നതയും പരസ്പര വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമിച്ച ഇവര്‍ക്കെതിരേ നടപടിയെടുക്കാതെ പിണറായിയുടെ പൊലിസ് സ്വന്തം പതാക വീശിയ എം.എസ്.എഫുകാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ നിയമനിര്‍മാണം നടത്തുന്ന രാജസ്ഥാനിലും പാക്കിസ്ഥാന്‍ ചാരസംഘടനയുമായി ബന്ധമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുത്ത മധ്യപ്രദേശിലുമുള്ള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഫാസിസ്റ്റ് ശക്തികളെ വിറപ്പിക്കുമ്പോള്‍ പിണറായി വിജയന്റെ കീഴിലുള്ള കേരള പൊലിസ് സംഘപരിവാറിന്റെ ആവശ്യങ്ങള്‍ക്ക് കീഴില്‍ ഓപ്പുവയ്ക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ

''ഒരു വശത്ത് 19 ലക്ഷം മനുഷ്യരെ ഒറ്റയടിക്ക് ഇന്ത്യക്കാരല്ലാതാക്കിയിരിക്കുന്നു. വേറൊരു വശത്ത് പശു സംരക്ഷണത്തിന്റെ പേരിലും ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലും മനുഷ്യരെ തല്ലികൊല്ലുന്നു. അപരവത്കരിക്കപ്പെടുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റെയും ഭീതിയില്‍ മുസ്‌ലിംകള്‍ രാജ്യത്ത് കഴിഞ്ഞ് കൂടുന്നു. മതേതര വിശ്വാസികള്‍ ജാഗ്രതയോടെ നില്‍ക്കേണ്ട സമയമാണിത്. ഒഴുക്കന്‍ മട്ടില്‍ ജാഗ്രത എന്നു പറഞ്ഞാല്‍ പോലും പോര അതീവ്ര ജാഗ്രത എന്നു തന്നെ പറയേണ്ട കാലം.

അപ്പോഴാണ് ഇങ്ങ് പേരാംബ്രയിലെ ഒരു കോളേജില്‍ പാക്ക് പതാക ഉയര്‍ത്തി എന്ന പ്രചരണം സംഘ്പരിവാര്‍ നടത്തുന്നത്. എം.എസ്.എഫ് പതാക കാണിച്ചാണ് പാക് പതാക വീശി എന്ന പ്രചരണം അവര്‍ നടത്തിയത്. സംഘികള്‍ അങ്ങിനെയൊരു നുണപ്രചരണം നടത്തുന്നതു ഇതാദ്യമായല്ല. വിഭാഗീയത ഉണ്ടാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ ഇതിനു മുന്‍പും ഇത്തരം നുണകളുടെ കെട്ടഴിച്ചു വിട്ടിട്ടുണ്ട്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വീശിയ പാര്‍ട്ടി പതാക പാക്കിസ്ഥാന്‍ പതാക ആണെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് രാജ്യത്തുടനീളം പ്രമുഖ ബിജെപി നേതാക്കളടക്കം പ്രചരണം നടത്തിയിരുന്നു. ഇപ്പോള്‍ എം എസ് എഫിന്റെ പതാകയെ ആണ് പാകിസ്ഥാന്‍ പതാക ആയി ചിത്രീകരിക്കുന്നത്.

ശരിക്കും ഭീഷണമായ ഇന്ത്യന്‍ അവസ്ഥയില്‍ സംഘപരിവാര്‍ ശക്തികളോട് പ്രതിരോധിച്ചു നില്‍ക്കുക എന്ന് പറഞ്ഞാല്‍ അവരുടെ നുണകളുടെ കോട്ടകള്‍ പൊളിച്ചടക്കുക എന്നത് കൂടെയാണ്. പ്രേരാംബ്ര കോളേജ് വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ കേരള പോലീസ് സ്വന്തം പതാകയുമായി പ്രചരണം നടത്തിയ എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. യഥാര്‍ത്ഥത്തില്‍ എം എസ് എഫിന്റെ പതാക പാകിസ്ഥാന്റെ പതാക ആണെന്ന കള്ളം പ്രചരിപ്പിച്ചുകൊണ്ട് സമൂഹത്തില്‍ ഭിന്നതയും ജനങ്ങളില്‍ പരസ്പര വിദ്വേഷവും ഉണ്ടാക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു പിണറായിയുടെ പോലീസ് കേസെടുക്കേണ്ടിയിരുന്നത്.

ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ക്കെതിരെ രാജസ്ഥാന്‍ ഗവണ്മെന്റ് നിയമനിര്‍മാണം നടത്തുന്നു. ഗോ സംരക്ഷകര്‍ തല്ലിക്കൊന്ന പെഹ്‌ലുഖാന്റെ കേസില്‍ പ്രതികളെ വെറുതെ വിട്ടയച്ച സെഷന്‍സ് കോടതിയുടെ വിധിക്കു മേല്‍ രാജസ്ഥാന്‍ ഗവണ്മെന്റ് അപ്പീല്‍ പോകുന്നു. കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കുന്നു.
പാകിസ്ഥാന്‍ ചാരസംഘടനയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകരെ മധ്യപ്രദേശ് ഗവണ്മെന്റ് നിയമത്തിനു മുന്നിലേക്ക് കൊണ്ട് വരുന്നു. ധീരമായ നടപടികളുമായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഫാഷിസ്റ്റു ശക്തികളെ വിറപ്പിക്കുമ്പോഴാണ് പിണറായി വിജയന്റെ കീഴിലുള്ള കേരള പോലീസ് സംഘ് പരിവാര്‍ ആവശ്യങ്ങളുടെ കീഴെ ഒപ്പു വെക്കുന്നത്.

ആര്‍ എസ് എസ്സിന് പോലീസ് ഒത്താശ ചെയ്യുന്നു എന്ന് പരിതപിക്കുന്ന ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയെ അല്ല കേരളത്തിനാവശ്യം വെറുപ്പിന്റെ പ്രചാരകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന അരച്ചങ്കെങ്കിലും ഉള്ള മുഖ്യമന്ത്രിയെ ആണ് നാട് ആവശ്യപ്പെടുന്നത്'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  10 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  18 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago