വികസന സെമിനാറും ജൈവ വൈവിധ്യ രജിസ്റ്റര്‍ പ്രകാശനവും
തീക്കോയി: ഗാമപഞ്ചായത്ത് 2016-2017 വാര്‍ഷിക പദ്ധതി, വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ ജൈവ വൈവിധ്യം ഭാവി തലമുറയ്ക്കായി രേഖപ്പെടുത്തി വയ്ക്കുന്നതിന് വേണ്ടി ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മറ്റി തയ്യാറാക്കിയ ജൈവ വൈവിധ്യ രജിസ്റ്ററിന്റെ പ്രകാശന കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രേംജി നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് അധ്യക്ഷനായി. ലിസി സെബാസ്റ്റ്യന്‍, കെ.രാജേഷ് കുന്നപ്പളളി, ബിനോയി ജോസഫ്, രോഹിണി ഭായി ഉണ്ണിക്കൃഷ്ണന്‍, റോഷ്ണി റ്റോമി, പ്രൊഫ. തോമസ് എബ്രാഹം, ചാള്‍സ് ജെ. തയ്യില്‍, ലീലാമ്മ ജോര്‍ജ്ജുകുട്ടി,മഞ്ചു സിജോ, നൈസമ്മ ജോര്‍ജ്, ജെസ്സി തോമസ്, വിജയമ്മ ഗോപി, പി.മുരുകന്‍, ഷൈനി ബേബി, ആന്‍സി ജെസ്റ്റിന്‍, എം.ഐ.ബേബി, ഷാജന്‍ പുറപ്പന്താനം, പയസ് കവളംമാക്കല്‍, കെ.കെ. പരിക്കൊച്ച്, റെസി ജോര്‍ജ്, ജോബോയ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."