ഹൈടെക് പെരുമയില്‍ സര്‍ക്കാര്‍ പരുത്തിപ്ര എല്‍.പി സ്‌കൂള്‍
വടക്കാഞ്ചേരി: ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റം വിദ്യാലയങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ച് വരികയാണെന്ന് പി.കെ ബിജു എം.പി പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗം രാജ്യത്തിന് തന്നെ മാതൃകയാണ്. സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്ന് ഗവണ്‍മെന്റ് സ്‌കൂളുകളിലേക്ക് കുട്ടികള്‍ ഒഴുകിയെത്തുന്നത് ശുഭ സൂചനയാണെന്നും എം.പി കൂട്ടി ചേര്‍ത്തു. പുതിയ അധ്യയന വര്‍ഷത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയ യജ്ഞത്തിന്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിലെ ഓട്ടുപാറ പരുത്തിപ്ര ഗവണ്‍മെന്റ് സ്‌കൂളിന് ഹൈടെക്ക് ആക്കിയതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പി.കെ ബിജു. നഗരസഭയുടേയും, രക്ഷാകര്‍തൃ സംഘടനകളുടേയും സഹായത്തോടെയാണ് ഹൈടെക് മികവിലേക്ക് സ്‌കൂളിനെ ഉയര്‍ത്തിയത്. അധ്യാപകര്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററിനൊപ്പം ലാപ്പ്‌ടോപ്പുമായാണ് ഇന്നലെ മുതല്‍ ക്ലാസുകളിലെത്തിയത്.
ബ്ലാക്ക് ബോര്‍ഡിനോടൊപ്പം ക്ലാസുകളില്‍ വലിയ എല്‍.സി.ഡി സ്‌ക്രീനുകളും സജ്ജീകരിച്ചിട്ടുണ്ട്. പാഠഭാഗങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്തു എന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. എല്ലാ കുട്ടികളും സ്മാര്‍ട്ടായി തീരുന്ന ക്ലാസ് മുറികള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, നേരനുഭവങ്ങള്‍, സ്വയം നിയന്ത്രിത പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി ക്ലാസിനകത്ത് നിന്ന് ആരംഭിച്ച് പുറത്തേക്ക് വ്യാപിക്കുന്ന പഠന പ്രവര്‍ത്തന ശൃംഖലയില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരെ കണ്ണി ചേര്‍ക്കുന്നതിനും, ഭാഷ, ഗണിതം, ശാസ്ത്രം എന്നിവയിലെ മികവ്, കാര്യക്ഷമമായ ഇംഗ്ലീഷ് പഠനം, കലാകായിക പ്രവര്‍ത്തി പരിചയ ശേഷികളുടെ വികസനം, ശാസ്ത്രീയമായ പ്രീപ്രൈമറി പഠനം എന്നിവയെല്ലാം വഴി പഠന പിന്നോക്കാവസ്ഥയില്ലാത്ത വിദ്യാര്‍ഥികളെ സൃഷ്ടിയ്ക്കാനും, തദ്ദേശീയ തനിമ നിലനിര്‍ത്തി അന്താരാഷ്ട്ര നിലവാരം പുലര്‍ത്താനുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പരുത്തിപ്രയോടൊപ്പം പാര്‍ളിക്കാട് യു.പി സ്‌കൂളിലും 20 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ലൈല നസീര്‍, എന്‍.കെ പ്രമോദ്കുമാര്‍, എം.ആര്‍ സോമനാരായണന്‍, ജയപ്രീത മോഹന്‍, കൗണ്‍സിലര്‍മാരായ എം.എച്ച് ഷാനവാസ്, പ്രസീത സുകുമാരന്‍, ലിസി പ്രസാദ്, ഷജിനി രാജന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ സുരേന്ദ്രന്‍, ഐശ്വര്യ സുരേഷ്, ഫ്രാന്‍സീസ് മാര്‍ട്ടിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രധാന അധ്യാപിക പി.ബി സീന സ്വാഗതവും, പി.ടി.എ പ്രസിഡന്റ് സി.എ മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."