യന്ത്രങ്ങളും മനുഷ്യരും കൈകോര്‍ത്തു: കൊങ്കണ്‍, ബംഗളൂരു പാതകളില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു, ചില ട്രെയിനുകള്‍ ഇടവിട്ട ദിവസങ്ങളില്‍ മുടങ്ങും
കാസര്‍കോട്: മനുഷ്യരും യന്ത്രങ്ങളും രാപകല്‍ ഭേദമില്ലാതെ കൈകോര്‍ത്തതോടെ കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഇതിനു പുറമെ മംഗളൂരു -ബംഗളൂരു പാതയിലും ട്രെയിന്‍ ഗതാഗതം ആരംഭിച്ചു. നിസാമുദ്ധീനില്‍ നിന്നും എറണാകുളത്തേക്കുള്ള മംഗള എക്‌സ്പ്രസ് ട്രെയിനാണ് വൈകിട്ടോടെ കൊങ്കണ്‍ പാതയിലെ മംഗളൂരു കുലശേഖര പ്രദേശത്ത് സമാന്തരമായി സ്ഥാപിച്ച പാളത്തില്‍ കൂടി ആദ്യമായി കടന്നുപോയത്. 10 കിലോമീറ്റര്‍ വേഗതയിലാണ് സമാന്തരമായി സ്ഥാപിച്ച 450 ദൂരത്തിലുള്ള പാളത്തില്‍ കൂടി സഞ്ചരിച്ചത്.
രാവിലെയോടെ പാള നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും തുടര്‍ന്ന് എഞ്ചിന്‍, ചരക്കുകള്‍ ഇല്ലാത്ത ഗുഡ്‌സ് ട്രെയിന്‍,ചരക്കു നിറച്ച ഗുഡ്‌സ് ട്രെയിന്‍ എന്നിവ ഓടിച്ച ശേഷമാണു ഉഡുപ്പിയില്‍ പിടിച്ചിട്ടിരുന്ന മംഗള എക്‌സ്പ്രസ് കടന്നു പോയത്. തുടര്‍ന്ന് കേരളത്തില്‍ നിന്നും പോകുന്നതും വരുന്നതുമായ ട്രെയിനുകള്‍, ബാംഗഌര്‍,മംഗളൂരു എന്നിവിടങ്ങളില്‍ നിന്നും പോകുന്ന ട്രെയിനുകള്‍ ഉള്‍പ്പെടെ കൊങ്കണ്‍ വഴി ഓടിത്തുടങ്ങിയിട്ടുണ്ട്.
അതെ സമയം ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ ഇനിയും രണ്ടോ മൂന്നോ ദിവസം എടുക്കുമെന്നാണ് റയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
ആഗസ്റ്റ് 23 നു പുലര്‍ച്ചെയാണ് കുലശേഖരയില്‍ കുന്നിടിഞ്ഞു വീണ് ട്രൈന്‍ഗതാഗതം താറുമാറായത്. പാളത്തില്‍ വീണ മണ്ണും ചെളിയും നീക്കുന്ന ജോലി രണ്ടു ദിവസം തുടര്‍ന്നെങ്കിലും കുന്നിന്‍ മുകളില്‍ നിന്നും തുടരെത്തുടരെ മണ്ണ് നീങ്ങി വന്നതോടെ പഴയപാളം തത്ക്കാലം ഉപേക്ഷിച്ചു 450 മീറ്റര്‍ ദൂരത്തില്‍ സമാന്തര പാളം നിര്‍മ്മിച്ച് ഗതാഗതം പുനഃസ്ഥാപിക്കാന്‍ റയില്‍വേ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.
മൂന്നു ഷിഫ്റ്റുകളിലായി 400 ജോലിക്കാരും ഇരുപത് യന്ത്രങ്ങളും കഠിന പരിശ്രമം നടത്തിയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
സെപ്റ്റംബര്‍ ആദ്യവാരത്തില്‍ യാത്ര റദ്ധാക്കിയ ട്രെയിനുകള്‍
12617 എറണാകുളം നിസാമുദ്ധീന്‍ മംഗള എക്‌സ്പ്രസ് സെപ്റ്റംബര്‍ 1,3,4,6 ദിവസങ്ങളില്‍ റദ്ദാക്കിയിട്ടുണ്ട്. നോര്‍ത്തേണ്‍ റയില്‍വേ പരിധിയിലെ ബല്ലാഭഗര്‍ സ്റ്റേഷന്‍ പരിധിയില്‍ ട്രാക്ക് ഇന്റര്‍ ലോക്കിങ് ജോലിയുമായി ബന്ധപ്പെട്ടാണ് ട്രെയിന്‍ യാത്ര ക്യാന്‍സല്‍ ചെയ്തത്.
നാളെ പുറപ്പെടേണ്ട 12643 തിരുവനന്തപുരം നിസാമുദ്ധീന്‍ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്, 22633 തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്‌റത് നിസാമുദ്ധീന്‍ വീക്കിലി എക്‌സ്പ്രസ് സെപ്റ്റംബര്‍ 4 നും, 12618 നിസാമുദ്ധീന്‍ എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ 4,6,7,9 എന്നീ ദിവസങ്ങളിലും 12644 തിരുവനന്തപുരം നിസാമുദ്ധീന്‍ എക്‌സ്പ്രസ് സെപ് 6നും, 22634 നിസാമുദ്ധീന്‍ തിരുവനന്തപുരം വീക്കിലി എക്‌സ്പ്രസ് സെപ് 6നും യാത്ര റദ്ധാക്കിയിട്ടുണ്ട്.
19261 കൊച്ചു വേളി പോര്‍ബന്ധര്‍ എക്‌സ്പ്രസ് ഇന്നലെ രാവിലെ കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്നതിനു പകരം 11 മണിക്കൂര്‍ വൈകി രാത്രി 10 നാണു പോര്‍ബന്ദറിലേക്കു യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."