2020 മാര്‍ച്ചിനു ശേഷം ബി.എസ്- 4 വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് നിരോധനം
ന്യൂഡല്‍ഹി: ഭാരത് സ്റ്റേജ്- 4 നിലവാരത്തിലുള്ള എന്‍ജിനുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ 2020 മാര്‍ച്ച് 31 ശേഷം രാജ്യത്ത് വില്‍പ്പന നിരോധിച്ച് സുപ്രിംകോടതി. രജിസ്ട്രേഷനും സാധ്യമല്ല. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ബി.എസ്-6 നിലവാരത്തിലുള്ളവയായിരിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
എന്‍ജിനില്‍ നിന്ന് പുറംതള്ളുന്ന പുക തുടങ്ങിയ മാലിന്യങ്ങളുടെ തോത് നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയതാണ് ഭാരത് സ്റ്റേജ് (ബി.എസ്) മാനദണ്ഡം.
തീരുമാനം നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വാഹന നിര്‍മാതാക്കളുടെ ആവശ്യം തള്ളികൊണ്ടാണ് കോടതി ഈ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്.
വാഹനങ്ങളില്‍ എമിഷന്‍ കണ്‍ട്രോള്‍ യൂനിറ്റുകള്‍ സ്ഥാപിച്ചും ചില സാങ്കേതിക മാറ്റങ്ങള്‍ വരുത്തിയുമാണ് ബി.എസ്-4 ലേക്ക് മാറുക. ഇന്ധനത്തിന്റെ ഗുണമേന്മയിലും ഇതനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
ബി.എസ്-4 വാഹനങ്ങളെ അപേക്ഷിച്ച് ബി.എസ്-6 വാഹനങ്ങള്‍ക്ക് മലിനീകരണം കുറവായിരിക്കും. ബി.എസ്-5 മാനദണ്ഡങ്ങള്‍ വേണ്ടെന്ന് വച്ചാണ് ബി.എസ്-6 ലേക്ക് ഇന്ത്യ കടക്കുന്നത്.
നേരത്തെ സ്‌കൂട്ടറുകള്‍ക്ക് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുകൂടാതെയാണ് മുഴുവന്‍ വാഹനങ്ങള്‍ക്ക് ഈ നിയന്ത്രണം കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."