ഇറാന്‍, താലിബാന്‍ ബന്ധമുള്ള ഒന്‍പത് പേരെ സഊദി ഭീകര പട്ടികയില്‍ പെടുത്തി
റിയാദ്: തീവ്രവാദ, ഭീകരവാദ സംഘടനകളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുകയും വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിനെ സഊദി അറേബ്യ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി. സഊദി ബഹ്‌റൈന്‍ സംയുക്ത സഖ്യമാണ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിനെയും നാല് വ്യക്തികളെയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. നേരത്തെ യു.എസ് ട്രഷറി പട്ടികയില്‍ ഉള്‍പ്പെടുത്തിയ നാല് പേരുകള്‍ ഇറാനുമായി സഹകരിച്ചു ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ചെയ്യുകയും ചെയ്‌തെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് സഊദി-ബഹ്‌റൈന്‍ സംയുക്തമായി പട്ടിക പുറത്തുവിട്ടത്.
ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്, ഖാസിം സുലൈമാനി, ഹമദ് അബ്ദുല്ലാഹി, അബ്ദുല്‍ റിസ ശഹ്‌ലായി, എന്നവരാണ് സഊദി ബഹ്‌റൈന്‍ സംയുക്തമായി ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ, മറ്റു എട്ടു വ്യക്തികളെ സഊദി സഖ്യവും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചിട്ടുണ്ട്. താലിബാനുമായും മറ്റും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മുഹമ്മദ് ഇബ്‌റാഹീം ഔഹാദി, ഇസ്മായില്‍ റസ്സാവി അബ്ദുല്ലാഹ് സമദ് ഫാറുഗി, മുഹമ്മദ് ദാവൂദ് മുസ്സമ്മില്‍, അബ്ദുല്‍റഹ്മാന്‍ മനന്‍, മുഹമ്മദ് നയീം ബാരിച്ച്, അബ്ദുല്‍ അസീസ് ശാഹ് സമാനി, സദ്ര്‍ ഇബ്‌റാഹീം, ഹാഫിസ് അബ്ദുല്‍ മജ് എന്നിവരെയാണ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സഊദി അമേരിക്കന്‍ അധ്യക്ഷതയിലുള്ള ടെററിസ്റ്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ നെറ്റ്‌വര്‍ക്ക് (ടി.എഫ്.ടി.സി)യാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. ബഹ്‌റൈന്‍, യു.എ.ഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ടെററിസ്റ്റ് ഫിനാന്‍ഷിങ് ടാര്‍ഗെറ്റിങ് സെന്റര്‍ അംഗങ്ങള്‍.
2017 മെയില്‍ രൂപീകൃതമായ ടെററിസ്റ്റ് ഫിനാന്‍ഷിങ് ടാര്‍ഗെറ്റിങ് സെന്റര്‍ പുറത്ത് വിടുന്ന മൂന്നാമത്തെ ഭീകര പട്ടികയാണിത്. തീവ്രവാദ, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകുന്ന രീതിയില്‍ ഫണ്ടുകള്‍ കൈമാറുകയും സഹായം ചെയ്യുകയും ചെയ്യുന്നത് കണ്ടെത്തി നടപടികള്‍ സ്വീകരിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."