HOME
DETAILS
MAL
സ്വകാര്യ മേഖലയിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ശൂറാ കൗണ്‍സില്‍ നിര്‍ദേശം
backup
June 10 2017 | 00:06 AM
ജിദ്ദ: സ്വകാര്യമേഖലയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ ശൂറാ കൗണ്‍സില്‍, നാഷനല്‍ ആന്‍ഡ് കറപ്ഷന്‍ കമ്മിഷന് നിര്‍ദേശം നല്‍കി. ഇത് പൊതുമേഖലയെ ഏത് രീതിയില്‍ ബാധിക്കുന്നൂവെന്നും അന്വേഷിക്കണം.
പ്രസിഡന്റ് അബ്ദുല്ല അല്‍ അഷ് ശൈഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.
രാജ്യം അഴിമതിരഹിതമാക്കുകയാണ് പുതിയ നിര്‍ദേശംകൊണ്ട് കൗണ്‍സില്‍ ലക്ഷ്യംവയ്ക്കുന്നത്.സ്‌കൂളുകളുടെ ഇന്റഗ്രിറ്റി, സുതാര്യത എന്നിവ വര്‍ധിപ്പിക്കുന്നതിന് വിദ്യാഭ്യാസ, ഇസ്‌ലാമിക് അഫയേഴ്‌സ്, കള്‍ച്ചറല്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയങ്ങള്‍ എന്നിവ ചേര്‍ന്ന് പുതിയ പ്രോഗ്രാമിന് രൂപംനല്‍കാനും ശൂറാ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്‌കൂളുകള്‍ക്ക് പുറമെ മതപഠന സ്ഥാപനങ്ങള്‍, മീഡിയ പ്രോഗ്രാമുകള്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."