HOME
DETAILS
MAL
തെളിവുകളില്‍ ചിലര്‍ക്ക് അതൃപ്തിയെന്ന് ഉര്ദുഗാന്
backup
October 24 2018 | 19:10 PM
അങ്കാറ: കഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ പുറത്തുവരുമ്പോള്‍ ചിലര്‍ക്ക് അതൃപ്തിയുണ്ടാകുന്നെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. എന്നാല്‍, അത് ആര്‍ക്കാണെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല.
അങ്കാറയില്‍ നടന്ന സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു ഉര്ദുഗാന്. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു രാജ്യംവിട്ട സഊദി കോണ്‍സുല്‍ ജനറലിനെ തുര്‍ക്കിയിലേക്കു തിരിച്ചയക്കാന്‍ ആവശ്യപ്പെടുമെന്നു ജസ്റ്റിസ് മന്ത്രി അബ്ദുല്ലാഹിമിത് ഗുല്‍ പറഞ്ഞു. കൊലപാതകത്തിനു പിന്നാലെയാണ് കോണ്‍സുല്‍ ജനറല്‍ രാജ്യംവിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."