HOME
DETAILS
MAL
തൂണേരിയില്‍ ജൂലൈ ഒന്നുമുതല്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം
backup
June 10 2017 | 00:06 AM
നാദാപുരം: ജൂലൈ ഒന്നുമുതല്‍ തൂണേരിയില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനംഏര്‍പ്പെടുത്തും. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌കരണം പൂര്‍ത്തിയായി.
മാലിന്യസംസ്‌കരണ കേന്ദ്രത്തിലേക്കുള്ള യാത്ര പഞ്ചായത്ത് പ്രസിഡന്റ് പി.പി സുരേഷ് കുമാര്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. നിരോധനം നിലവില്‍ വരുന്ന ജൂലൈ 1 മുതല്‍ 50 മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പഞ്ചായത്ത് പരിധിയില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇവ സംബന്ധിച്ചുള്ള അറിയിപ്പുകള്‍ കടകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും നല്‍കിത്തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."