ഒബാമയ്ക്കും ഹിലരിക്കും 'മെയില്‍ ബോംബ് '
വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെയും മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്റെയും വസതികളില്‍നിന്നു സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി. യു.എസ് സീക്രട്ട് സര്‍വിസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇവര്‍ക്കു ലഭിക്കുന്ന മെയിലുകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനയ്ക്കു ശേഷമാണ് നല്‍കാറുള്ളത്. അത്തരം പരിശോധനയ്ക്കിടയാണ് സ്ഫോടന വസ്തുക്കള്‍ കണ്ടെത്തിയത്.
ഹിലരിയുടെ വസതിയില്‍നിന്ന് 23നു രാത്രി വൈകിയാണ് സ്ഫോടകവസ്തുക്കള്‍ ലഭിച്ചതെന്നു സീക്രട്ട് സര്‍വിസ് പ്രസ്താവനയില്‍ പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് ഒബാമയുടെ വസതിയില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് എഫ്.ബി.ഐ അറിയിച്ചു.എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ ഹിലരിയുടെയോ ഒബാമയുടെയോ വാക്താക്കള്‍ തയാറായില്ല.
യു.എസ് മാധ്യമമായ സി.എന്‍.എന്‍ സ്ഥതിചെയ്യുന്ന ന്യൂയോര്‍ക്കിലെ ടൈം വാര്‍നര്‍ കെട്ടിടത്തിലും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി. കെട്ടിടത്തില്‍ മെയില്‍ റൂമിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതെന്നും പ്രദേശം ഒഴിപ്പിച്ചുവെന്നും സി.എന്‍.എന്‍ പ്രസിഡന്റ് ജെഫ് സക്കര് പറഞ്ഞു.
പൊതുപ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണശ്രമങ്ങള്‍ നടത്തുന്നതിനെ വൈറ്റ് ഹൗസ് വക്താവ് സാറാന്സാന്ഡേഴ്സണ് അപലപിച്ചു. ഈ തീവ്രവാദ പ്രവര്‍ത്തനം നിന്ദ്യമാണ്. ഉത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും. സംഭവത്തില്‍ യു.എസ് സീക്രട്ട് സര്‍വിസും മറ്റു ഏജന്‍സികളും അന്വേഷണം നടത്തി ഉചിത നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. അമേരിക്കന്‍ കോടീശ്വരനായ ജോര്‍ജ് സോറസിനു കഴിഞ്ഞ ദിവസം മെയില്‍വഴി പൈപ്പ് ബോംബ് ലഭിച്ചിരുന്നു. സ്വതന്ത്ര്യവാദികളെ പിന്തുണക്കുന്നതിനാല് സോറസിനെ വലതുപക്ഷ സംഘം രൂക്ഷമായി വിമര്‍ശിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."