സര്‍വകലാശാല ഉത്തരക്കടലാസ് ചോര്‍ന്ന സംഭവം: അന്വേഷണം നിലച്ചു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ നിന്ന് കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസ് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നിലച്ചു.
കേസ് ഇതുവരെ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ നടത്തേണ്ടതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് സി.ഐ ശുപാര്‍ശ ചെയ്തിരുന്നു. ശിവരഞ്ജിത്തിന്റെയും മറ്റു പ്രതികളുടെയും കണ്ടെടുത്ത ഉത്തരക്കടലാസുകള്‍ ഫൊറന്‍സിക് പരിശോധന നടത്താനുള്ള പൊലിസ് തീരുമാനവും ഏങ്ങുമെത്തിയില്ല.
കത്തിക്കുത്ത് കേസിനുശേഷം ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തെങ്കിലും ശിവരഞ്ജിത്തിന്റെ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ഇതുവരെ പൊലിസിനു കൈമാറിയിട്ടില്ല. യൂനിവേഴ്സിറ്റി കോളജിലെ യൂനിയന്‍ ഓഫിസില്‍ നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസുകളും പൊലിസിനു നല്‍കിയിട്ടില്ല.
അതിനിടെയാണ് ഫൊറന്‍സിക് പരിശോധന നടത്താനുള്ള ശ്രമവും അട്ടിമറിക്കപ്പെട്ടത്. കത്തിക്കുത്ത് കേസിലെ പ്രതികളും എസ്.എഫ്.ഐയിലെ ചില നേതാക്കളും യൂനിവേഴ്സിറ്റി പരീക്ഷയില്‍ വര്‍ഷങ്ങളായി തട്ടിപ്പ് നടത്തിവരുന്നതായി ആക്ഷേപമുണ്ട്. ഇത് പുറത്തുവരാതിരിക്കാനാണ് ഫൊറാന്‍സിക് പരിശോധന അട്ടിമറിച്ചതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."