സുമനസുകളുടെ കനിവ് കാത്ത് വൃക്കരോഗിയായ യുവാവ്
റിപ്പണ്‍: ഭാര്യയും മക്കളും രക്ഷിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവ് വൃക്കരോഗത്തെത്തുടര്‍ന്ന് ദുരിതത്തില്‍. മൂപ്പൈനാട് പഞ്ചായത്തില്‍പെട്ട നെടുങ്കരണയിലെ ഫൈസലാണ് വൃക്കരോഗം ബാധിച്ച് കിടപ്പിലായത്. കുടുംബത്തിന്റെ ഏക ആശ്രയമായ ഈ നിര്‍ധന യുവാവ് രോഗത്തിനടിമയായതോടെ കുടുംബം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
വൃക്ക മാറ്റിവക്കുന്നതുള്‍പ്പെടെയുള്ള ചികിത്സകള്‍ക്കായി ഭാരിച്ച തുക തന്നെ വേണം. അന്നന്നത്തെ ചിലവിന് പോലും ബുദ്ധിമുട്ടുന്ന കുടുംബം എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായതോടെയാണ് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സൈതലവി രക്ഷാധികാരിയായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. ചികിത്സയ്ക്കായി ഭാരിച്ച തുക ആവശ്യമായി വരുന്ന വൃക്കമാറ്റിവക്കലിന് സഹൃദയരുടെ കനിവ് മാത്രമാണ് കെ.ടി മുഹമ്മദ് ഷാഫി ചെയര്‍മാനും ടി. അബ്ദുല്‍ കരീം കണ്‍വീനറുമായ കമ്മിറ്റിയുടെ പ്രതീക്ഷ.
ചികിത്സസഹായത്തിനായി കേരള ഗ്രാമീണ്‍ ബാങ്കിന്റെ വടുവഞ്ചാല്‍ ശാഖയില്‍ 40231101020083 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് കെ.എല്‍.ജി.ബി 0040231.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."