സര്‍ദാര്‍ സരോവര്‍ ഇരകളുടെ പുനരധിവാസം: എട്ട് ദിവസമായി നിരാഹാരം തുടരുന്ന മേധാ പട്കറുടെ ആരോഗ്യസ്ഥിതി വഷളായി
ന്യൂഡല്‍ഹി: സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് അധിവസിക്കുന്നവരുടെ പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ നേതാവ് മേധാ പട്കറുടെ ആരോഗ്യസ്ഥിതി വഷളായതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് മനുഷ്യരാണ് ഇവിടെ ദുരിതത്തിലായത്.ഓഗസ്റ്റ് 25ന് മേധാ പട്കര്‍ നിരാഹാരസമരം ആരംഭിച്ചത്. എട്ട് ദിവസമായി അവര്‍ നിരാഹാരത്തിലാണ്. മേധാ പട്കറുടെ ആരോഗ്യനില വഷളായതായി സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
പത്തോളം ഗ്രാമവാസികളും ബര്‍വാനി ജില്ലയിലെ ഛോട്ടാ ബര്‍ദയിലെ സമരപ്പന്തലില്‍ നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്. അതേസമയം, മേധാപട്കറുടെ ആരോഗ്യനിലയെപ്പറ്റി അറിയിയില്ലെന്നും പരിശോധനയ്ക്കായി ഡോക്ടര്‍മാരെ കാണാന്‍ അവര്‍ അനുവദിക്കില്ലെന്നുമാണ് ജില്ലാ ഭരണകൂടം പ്രതികരിക്കുന്നത്.
'മേധയുടെആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കഴിയില്ലെന്നും കാരണം അവര്‍ ഡോക്ടര്‍മാരേയോ മെഡിക്കല്‍ സംഘത്തേയോ സമരപന്തലിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നുമാണ് ജില്ലാ കലക്ടര്‍ പ്രതികരിച്ചതായി അമിത് ടോമര്‍ വ്യക്തമാക്കിയതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."