HOME
DETAILS
MAL
ടാങ്കര്‍ ഇടിച്ചു തകര്‍ന്ന സുരക്ഷാ ഭിത്തികള്‍ അതേപടി; പുനര്‍ നിര്‍മാണം വൈകുന്നു
backup
October 25 2018 | 05:10 AM
തേഞ്ഞിപ്പലം: ഗ്യാസ് ടാങ്കര്‍ ഇടിച്ചു തകര്‍ന്ന ദേശീയപാത പാണമ്പ്രയിലെ സുരക്ഷാ ഭിത്തികള്‍ ഇനിയും നന്നാക്കിയില്ല. അപകടം നടന്നിട്ട് ഒരുമാസം പിന്നിട്ടിട്ടും തകര്‍ന്ന ഭിത്തികള്‍ പുനര്‍നിര്‍മിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കഴിഞ്ഞ മാസം 21നാണ് ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് റോഡരികിലെ സുരക്ഷാഭിത്തി തകര്‍ത്ത് സമീപത്തെ തൊടിയിലേക്ക് മറിഞ്ഞത്. ഇതേ തുടര്‍ന്ന് കരിങ്കല്‍ കൊണ്ടുണ്ടാക്കിയ ആറ് സുരക്ഷാ ഭിത്തികളാണ് തകര്‍ന്നത്. ചിലത് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. അപകടം പതിവായ മേഖലയായതിനാല്‍ സുരക്ഷാ ഭിത്തികള്‍ ഇവിടെ അത്യാവശ്യമാണ്. അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍ പലപ്പോഴും താഴ്ചയിലേക്ക് മറിയാതെ സംരക്ഷിക്കുന്നത് ഈ ഭിത്തികളാണ്. തകര്‍ന്ന ഭിത്തികളുടെ പുനര്‍നിര്‍മാണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."