HOME
DETAILS
MAL
'എം.ആര്.പിയില്‍ നിയമഭേദഗതി വരുത്തണം'
backup
August 02 2016 | 21:08 PM
തൊടുപുഴ: പരമാവധി വില്‍പ്പന വിലയില്‍ പത്തു ശതമാനമെങ്കിലും വ്യാപാരിക്ക് വരുമാനം ഉറപ്പ് വരുത്തുന്ന വിധം നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മാരിയില്‍ കൃഷ്ണന് നായര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എം.ആര്.പി വിലയില്‍ കൂടുതല്‍ വിലയില്‍ വില്പന നടത്തിയാല്‍ എന്‍ഫോഴ്സ്മെന്റ് അധികാരികളായ ലീഗല്‍ മെട്രോളജി വകുപ്പിന് ശിക്ഷണ നടപടി സ്വീകരിക്കാം.
വിതരണ-മൊത്ത-ചില്ലറ വ്യാപാരികള്‍ക്ക് സാധനവിലയിലൂടെ ലഭിക്കുന്ന കമ്മീഷന് തുച്ഛമാണ്. കച്ചവടരംഗത്തെ കേന്ദ്രീകരണവും കൂനിന്മേല്കുരുവെന്ന പോലെ വില്പനയെ പ്രതികൂലമായി ബാധിക്കുകയാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."