തമിഴ് മകളുടെ ജീവന് രക്ഷിക്കാന്‍ മലപ്പുറത്തുകാര്‍ ചെന്നൈയിലേക്ക്
കൊളത്തൂര്‍: അപൂര്‍വങ്ങളില്‍ അപൂര്‍വമായ ബോംബേ ഒ പോസറ്റീവ് ബ്ലഡ് ഗ്രൂപ്പുമായി മലപ്പുറത്തുകാര്‍ ചെന്നൈയിലേക്ക്. സംസ്ഥാനത്തുതന്നെ വളരെ അപൂര്‍വമായ രക്ത ഗ്രൂപ്പായ ബോംബേ ഒ പോസറ്റീവ് ജില്ലയില്‍ പത്തില്‍ താഴെ പേര്‍ക്ക് മാത്രമാണുള്ളത്.
ചെന്നൈ അഡയാര്‍ മലര് ആശുപത്രിയില്‍ ഏഴു വയസായ കുട്ടിക്ക് കാര്‍ഡിയാക്ക് സര്ജറിക്കുവേണ്ടിയാണ് ബോംബേ ഒ പോസിറ്റീവ് രക്തം ആവശ്യപ്പെട്ടുകൊണ്ട് ബി.ഡി.കെ പത്തനംതിട്ട കോഡിനേറ്റര്‍ ബിജു കുമ്പഴക്ക് സന്ദേശമെത്തുന്നത്. രാവിലെ മുതല്‍ സംസ്ഥാനത്തൊട്ടാകെ അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടത്താനായില്ല. തുടര്‍ന്നാണ് മലപ്പുറം ബി.ഡി.കെ ഈ ദൗത്യം ഏറ്റെടുക്കുന്നത്. പെരിന്തല്‍മണ്ണയില്‍ നിന്നും മുഹമ്മദ് ഷരീഫും, വളാഞ്ചേരി വലിയകുന്നില്‍ നിന്ന് സുബ്രഹ്മണ്യനുമാണ് രക്തം നല്‍കാനായി ചെന്നെയിലേക്ക് തിരിച്ചത്.
ബി.ഡി.കെ ജില്ലാ കോഡിനേറ്റര്‍മാരായ വിനീഷ് വൈക്കത്തൂരും, നൗഷാദ് കാളിയത്തും, ബാലകൃഷ്ണന് വലിയാട്ടും, സലീം വളാഞ്ചേരിയും ചേര്‍ന്ന് കാരുണ്യ ചാരിറ്റിയുടെ ആബുലന്‍സില്‍ തൃശൂരിലേക്ക് യാത്രയാക്കി. തുടര്‍ന്ന് തൃശൂരില്‍ നിന്നും ബസ് മാര്‍ഗം പുറപ്പെടുന്ന സംഘം പുലര്‍ച്ചയോടെ ചെന്നെയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."