HOME
DETAILS
MAL
ജില്ലാപ്രസിഡന്റുമാരില്‍ പിന്നോക്ക വിഭാഗത്തിപ്പെട്ടവര്‍ ഇല്ലെന്ന കാര്യം തനിക്കറിയില്ല: കുമ്മനം
backup
June 10 2017 | 10:06 AM
കൊല്ലം: സംസ്ഥാനത്ത് ബി.ജെ.പിയുടെ 14 ജില്ലാ പ്രസിഡന്റുമാരില്‍ പിന്നോക്ക-ദലിത് വിഭാഗത്തില്‍നിന്ന് ആരും ഇല്ലെന്ന കാര്യം തനിക്കറിയില്ലെന്നും ഇക്കാര്യം പരിശോധിക്കാമെന്നും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേരു നല്‍കുന്നതിന് ബി.ജെ.പി സംസ്ഥാന ഘടകത്തിന് പൂര്‍ണയോജിപ്പാണ്.
ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടായ വീഴ്ചയാണ് ഇതിനു കാരണം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലെത്തിയാല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി
വ്യക്തമാക്കിയതാണ്. വെള്ളാപ്പള്ളിയുമായി അഭിപ്രായവ്യത്യാസമില്ലെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."