HOME
DETAILS
MAL
827 അശ്ലീല വെബ്‌സൈറ്റുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം
backup
October 25 2018 | 05:10 AM
ന്യൂഡല്‍ഹി: 827 അശ്ലീല വെബ്‌സൈറ്റുകള്‍ കൂടി നിരോധിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.
857 വെബ്‌സൈറ്റുകള്‍ നിരോധിക്കാനാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ പട്ടികയിലെ 30 വെബ്‌സൈറ്റുകളില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ ഇല്ലെന്ന് ഐ.ടി, ഇലക്ട്രോണിക്‌സ് മന്ത്രാലയം കണ്ടെത്തുകയായിരുന്നു. ഈ പട്ടിക ടെലികോം വകുപ്പിന് കൈമാറി. ഇതനുസരിച്ചാണ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദേശം ലഭിച്ചത്.
2018 സെപ്റ്റംബര്‍ 27 നായിരുന്നു കോടതി വിധി. വിധിപ്പകര്‍പ്പ് ഒക്ടോബര്‍ എട്ടിന് മന്ത്രാലയത്തിന് ലഭിച്ചു. കഴിഞ്ഞവര്‍ഷങ്ങളിലും നിരവധി അശ്ലീല വെബ്‌സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."