കൂടങ്കുളത്ത് ഇനിയും ആണവ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കം അപലപനീയം: വിഎസ്
തിരുവനന്തപുരം: കൂടങ്കുളത്ത് രണ്ട് ആണവ നിലയങ്ങള്‍കൂടി സ്ഥാപിക്കാനുള്ള നീക്കം തീര്‍ത്തും അപലപനീയമാണെന്ന് വിഎസ് അച്യുതാനന്ദന്.
ഇപ്പോള്‍ത്തന്നെ സമീപത്തെ മത്സ്യത്തൊഴിലാളികള്‍ ഉപജീവനത്തിന് വഴിമുട്ടി കഷ്ടപ്പെടുകയാണ്. കൂടങ്കുളത്ത് നിലവിലുള്ള നിലയങ്ങളുടെതന്നെ പ്രവര്ത്തനക്കുഴപ്പങ്ങള് ആശങ്കയുയര്‍ത്തുന്നുണ്ട്.
സുരക്ഷ സംബന്ധിച്ച് പഠനം നടത്തുകയും ജനങ്ങളുടെ ആശങ്ക അകറ്റുകയും ചെയ്ത ശേഷമേ നിലയത്തിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാവൂ എന്നു സിപിഎം ആദ്യം മുതലേ നിലപാടെടുത്തതാണ്.
അതൊന്നും പാലിക്കപ്പെടുകയുണ്ടായില്ല. നിലയത്തിലെ ആണവ അവശിഷ്ടങ്ങള്‍ എവിടെ, എങ്ങനെ സംസ്കരിക്കുന്നു എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചാമത്തെയും ആറാമത്തെയും റിയാക്റ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ റഷ്യയുമായി ഒപ്പുവച്ചിട്ടുള്ളത്. ലോക രാഷ്ട്രങ്ങളെല്ലാം ആണവ നിലയങ്ങളില്‍നിന്ന് പിന്‍വാങ്ങുന്ന കാലഘട്ടത്തില്‍ ഇന്ത്യ ഈ കരാറില്‍നിന്ന് പിന്‍വാങ്ങണമെന്ന് വിഎസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."