അടുത്ത നിയന്ത്രണം നായ്ക്കളെ വില്‍ക്കുന്നതിന്
ന്യൂഡല്‍ഹി: കന്നുകാലി വില്‍പ്പനയും കശാപ്പും നിരോധിച്ചതിനു ശേഷം അലങ്കാര മത്സ്യങ്ങളുടെ വില്‍പനക്കും നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. നായ്ക്കളെ വില്‍ക്കുന്നതിനും പ്രജനനത്തിനുമാണ് ഇപ്പോള്‍ കര്‍ശന നിയന്ത്രണം കൊണ്ടുവന്നത്.
വാണിജ്യാടിസ്ഥാനത്തിലുള്ള നായവില്‍പനയ്ക്കും പ്രജനനത്തിനുമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുതിയ നിയന്ത്രണവുമായി രംഗത്തെത്തിയത്. ഇതിന് ഇനി മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ടിവരുമെന്നും രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള നായ്കുട്ടികളെ വില്‍ക്കാന്‍ പാടില്ലെന്നും നായകള്‍ക്ക് മൈക്രോചിപ്പ് ഘടിപ്പിക്കണമെന്നുമെല്ലാം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിലുണ്ട്.
വളര്‍ത്തുനായകളുടെ ശ്വാന പ്രദര്‍ശന മേളകള്‍ക്കു നിയന്ത്രണമുണ്ട്. ശ്വാനപ്രദര്‍ശനങ്ങളില്‍ വില്‍പന പാടില്ലെന്നും ഉത്തരവിലുണ്ട്. സംസ്ഥാന മൃഗക്ഷേമ വകുപ്പിനാണ് ഇതിന്റെ മേല്‍നോട്ട ചുമതല. അടിക്കടി പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിലൂടെ അടുത്ത നിയന്ത്രണം എന്തായിരിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."