അഭിനന്ദന് വര്ധമാന് മിഗ് 21 യുദ്ധവിമാനം പറത്തി
ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിഗ് 21 പോര്‍വിമാനം പറത്തി വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന്. വ്യോമസേന മേധാവി ബി.എസ് ധനോവക്കൊപ്പം പത്തന്‍കോട്ട് എയര്‍ബേസില്‍ വച്ചാണ് അഭിനന്ദന് വിമാനം പറത്തിയത്. തന്റെ സവിശേഷ കൊമ്പന് മീശയില്ലാതെയാണ് അഭിനന്ദന് ഇന്നലെ മിഗ് 21 പറത്താനെത്തിയത്.
അഭിനന്ദന് പാക് പിടിയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ ഈ മീശ ട്രെന്‍ഡാകുകയും അനേകം പേര് ഈ ശൈലി അനുകരിക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരിയില്‍ പാകിസ്താന് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെ പാകിസ്താന്റെ എഫ് 16 വിമാനം അഭിനന്ദന് വെടിവച്ചിട്ടിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ അഭിനന്ദന് പറത്തിയ യുദ്ധവിമാനം പാക് സൈന്യം വെടിവച്ചിടുകയും അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. അടുത്തദിവസം തന്നെ പാകിസ്താന് അഭിനന്ദനെ ഇന്ത്യക്കു കൈമാറുകയുംചെയ്തു. മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് ബംഗളൂരുവിലെ ഐ.എ.എഫ് എയ്റോസ്പേസ് മെഡിസിന് വിഭാഗമാണ് പറക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.
ഈമാസാവസാനം വിരമിക്കാനിരിക്കുന്ന ധനോവയുടെ അവസാന വിമാനം പറത്തലാണിത്. മിഗ് 21 പൈലറ്റായ ബി.എസ് ധനോവ 1999ലെ കാര്‍ഗില്‍ യുദ്ധസമയത്ത് പതിനേഴാം സ്ക്വാഡ്രണിന്റെ തലവനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."