കപ്പലണ്ടിമുക്ക് മുന്‍സിപ്പല്‍ കോളനി കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു
കൊല്ലം: കപ്പലണ്ടിമുക്ക് മുന്‍സിപ്പല്‍ കോളനി കേന്ദ്ര സഹമന്ത്രി രമേശ് ചന്ദപ്പയ്ക്ക് സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ അദ്ദേഹത്തെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കോളനിയിലേക്ക് സ്വീകരിച്ചുത്. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകനായ പ്രേംകുമാറിന്റെ വീട്ടില്‍ കോളനി നിവാസികളുമായി ആശയവിനിമയം നടത്തി അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. നഗരത്തിലെ മാലിന്യം നീക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാരാണ് തമിഴ്‌നാട്ടില്‍ നിന്നും തങ്ങളെ ഇവിടെ എത്തിച്ചത്.
എന്നാല്‍ വര്‍ഷം 60 കഴിയുമ്പോഴും തങ്ങള്‍ക്ക് പട്ടയം നല്‍കാനോ ജാതി സര്‍ട്ടിഫിക്കേറ്റ് നല്‍കാനോ അധികാരികള്‍ തയാറാകുന്നില്ലെന്ന് ഇവര്‍ മന്ത്രിയോട് പറഞ്ഞു. അഴുക്കുചാലില്‍ ജീവിതം ഹോമിക്കുന്ന തങ്ങളോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനയ്ക്ക് പരിഹാരം ഉണ്ടാകണം. ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരങ്ങള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ അധികൃതര്‍ നിഷേധിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."