HOME
DETAILS
MAL
ദമ്പതികള്‍ രണ്ടുലക്ഷം രൂപയുടെ സ്വര്‍ണംവാങ്ങി; നല്‍കിയത് 'എന്റര്‍ടൈന്‍മെന്റ് ബാങ്ക് ഓഫ് ഇന്ത്യ'യുടെ നോട്ടുകള്‍!
backup
October 25 2018 | 06:10 AM
ലുധിയാന: രണ്ടുലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി വ്യാജനോട്ടുകള്‍ നല്കി ദമ്പതികള്‍ മുങ്ങി. പഞ്ചാബിലെ ലുധിയാന ജലന്ധറിലാണ് സംഭവം.
'എന്റര്‍ടൈന്‍മെന്റ് ബാങ്ക് ഓഫ് ഇന്ത്യ' എന്ന് എഴുതിയിട്ടുള്ള നോട്ടുകളാണ് ദമ്പതികള്‍ കടയില്‍ നല്‍കിയത്. 1,90,000 രൂപ വിലമതിക്കുന്ന 56 ഗ്രാം സ്വര്‍ണമാണ് ഇവര്‍ വാങ്ങിയത്.
ദമ്പതികള്‍ കടവിട്ടു പോയതിനു ശേഷം മാത്രമാണ് നോട്ടുകള്‍ വ്യാജമാണെന്ന് മനസ്സിലായതെന്ന് കടയുടമ ശ്യാം സുന്ദര്‍ വര്‍മ പറഞ്ഞു.
പ്ലാസ്റ്റിക് കവറിലാക്കിയ പണം നല്കി ഉടന്‍ തന്നെ കട വിട്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."