HOME
DETAILS

മയിലാട്ടം

  
backup
September 02 2019 | 20:09 PM

a-complete-details-about-the-peacock

ഇര്‍ഫാന പി.കെ


പൗരാണിക ഗ്രീക്കുകാരാണ് ആദ്യമായി മയിലിനെ മെരുക്കി വളര്‍ത്തിയതെന്നു കരുതപ്പെടുന്നത്. രാജാക്കന്മാരില്‍ പലരും മയിലിനെ അലങ്കാരത്തിനായി വളര്‍ത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയിലിനെ കാണപ്പെടുന്നു. ലോകത്തിലാകെ രണ്ടു തരത്തിലുള്ള മയിലുകളാണുള്ളത്. ഏഷ്യാറ്റിക്, ആഫ്രിക്കന്‍ എന്നിവയാണവ. ഇവയെ മൂന്നായി വിഭജിച്ചിട്ടുണ്ട്. ഇന്ത്യന്‍ മയില്‍ (നീല മയില്‍), പച്ചമയില്‍, കോംഗോ മയില്‍ എന്നിവയാണത്. ആണ്‍മയിലിനെ പീ കോക്ക് എന്നും പെണ്‍മയിലിനെ പീ ഹെന്‍ എന്നുമാണ് വിളിക്കുന്നത്. രണ്ടു വിഭാഗങ്ങളേയും പൊതുവായി സൂചിപ്പിക്കാന്‍ പീ ഫൗള്‍ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ആണ്‍ മയില്‍ കൂട്ടങ്ങളെ പാര്‍ട്ടി എന്നാണ് വിളിക്കുന്നത്. പെണ്‍മയില്‍ കൂട്ടങ്ങളെ ഹാരെം എന്നും വിളിക്കും. മയില്‍കൂട്ടങ്ങളെ പൊതുവായി ബവി എന്നാണ് വിളിക്കുന്നത്. മഴക്കാലത്തോ അതിനു തൊട്ടടുത്ത സമയങ്ങളിലോ ആണ് മയിലുകള്‍ ഇണ ചേരുന്നത്. ഈ സമയമെത്തുമ്പോള്‍ ആണ്‍മയില്‍ കൂട്ടംവിട്ട് പെണ്‍മയില്‍ കൂട്ടത്തിലെത്തും. ഭൂരിഭാഗം പക്ഷികളേയും പോലെ ബഹുഭാര്യത്വം പുലര്‍ത്തുന്നവരും ഏക പത്‌നീവ്രതക്കാരും മയിലുകള്‍ക്കിടയിലുണ്ട്. നിലത്ത് കൂടുകൂട്ടുന്ന ഇവ ഒരു തവണ മൂന്നു മുതല്‍ ആറു വരെ മുട്ടകളിടും. മുട്ടയിടുന്നതും അവ വിരിയിക്കുന്നതും പെണ്‍പക്ഷികളാണ്. ഇരുപത്തെട്ട് ദിവസം കഴിഞ്ഞാല്‍ മുട്ട വിരിയും. ഇതിനു ശേഷമുള്ള ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ കുഞ്ഞുങ്ങള്‍ക്ക് നടക്കാനും സാധിക്കും.


നീലമയിലും പച്ചമയിലും

ദക്ഷിണേന്ത്യയില്‍ കാണപ്പെടുന്ന ഇന്ത്യന്‍ മയിലിനെയാണ് നീലമയില്‍ അഥവാ പാവോ ക്രിസ്‌റ്റേറ്റസ് എന്നറിയപ്പെടുന്നത്. ലോകപ്രസിദ്ധ ശാസ്ത്രജ്ഞനായ കാള്‍ ലിനേയസാണ് മയിലിനെ ആദ്യമായി വര്‍ഗീകരിച്ചത്. 1758 ല്‍ പുറത്തിറങ്ങിയ ഇദ്ദേഹത്തിന്റെ സിസ്റ്റമാ നാച്ച്വറേ എന്ന ഗ്രന്ഥത്തില്‍ മയിലിന്റെ ശബ്ദത്തെ സൂചിപ്പിച്ചത് പാവോ എന്ന വാക്കിനാലാണ്. നീലനിറത്തോട് കൂടിയുള്ളതാണ് ആണ്‍മയിലിന്റെ ശരീരം. പെണ്‍മയിലിന് തവിട്ട് നിറത്തിലുള്ള തലയും പച്ച കലര്‍ന്ന തവിട്ട് നിറത്തിലുള്ള തലപ്പൂവും കാണാം. ഉച്ചത്തിലുള്ള ശബ്ദം മൂലം ഇവയെ വളരെ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. പറക്കുന്നതിനേക്കാള്‍ അടിക്കാടുകളിലൂടെ വളരെ വേഗത്തില്‍ രക്ഷപ്പെടാനാണ് ഇവ ശ്രമിക്കാറുള്ളത്. മയില്‍ വര്‍ഗത്തില്‍ വലിപ്പം കൂടിയവയാണിവ. കണ്ണിനു മുകളില്‍ വെളുത്തവരയും കണ്ണിനു താഴെ ചന്ദ്രക്കലയുടെ രൂപത്തില്‍ വെളുത്ത അടയാളവും കാണപ്പെടുന്നു. തലയിലെ കറുപ്പും പച്ചയും കലര്‍ന്ന തലപ്പൂവും ഇന്ത്യന്‍ മയിലിന്റെ പ്രത്യേകതയാണ്. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഇന്ത്യന്‍ മയില്‍ മുഖ്യമായും ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലാണുള്ളത്.
തെക്ക് കിഴക്കന്‍ ഏഷ്യയിലാണ് പച്ചമയില്‍ അഥവാ പാവോ മ്യൂറ്റിക്കസ് കാണപ്പെടുന്നത്. തൂവലുകളുടെ തിളങ്ങുന്ന പച്ചനിറം കൊണ്ടാണ് പച്ചമയില്‍ എന്ന പേരു ലഭിച്ചത്. ജാവ മയില്‍ എന്ന പേരിലും പച്ചമയില്‍ അറിയപ്പെടുന്നു. ഇന്ത്യന്‍ മയിലിനെ പോലെ ജാവ മയിലില്‍ ആണ്‍ പെണ്‍ വ്യത്യാസം കാര്യമായിട്ടില്ല. ഇന്ത്യന്‍ മയിലിനെ പോലെ കൂടുതലായും ശബ്ദമുണ്ടാക്കാറുമില്ല. അസം, മ്യാന്മര്‍ എന്നിവിടങ്ങളില്‍ പച്ചമയിലിനെ കാണപ്പെടാറുണ്ടെങ്കിലും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ജാവ, വിയറ്റ്‌നാം.
ലാവോസ്, തായ്‌ലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്.
മയില്‍ വിഭാഗത്തില്‍പ്പെട്ട മറ്റൊരു വിഭാഗമാണ് കോംഗോ മയിലുകള്‍. ഇവ കോംഗോയുടെ ദേശീയ പക്ഷിയാണ്. പച്ചയും നീലയും നിറമുള്ള ഇവയിലെ ആണ്‍പക്ഷിയുടെ വാലിന് നീളം കുറവാണ്. ആഫ്രോപാവോ കോജന്‍സിസ് എന്നാണ് പൂര്‍ണമായ പേര്.

മയില്‍പ്പീലി

സുന്ദരമായ മയില്‍പ്പീലി ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. ഒരു മയിലില്‍നിന്നു ശരാശരി 200 പീലികള്‍ ലഭിക്കുന്നുവെന്നാണ് കണക്ക്. അനേകം നാരുകള്‍ കൂടിച്ചേര്‍ന്നാണ് മയില്‍പ്പീലി രൂപം കൊള്ളുന്നത്. ന്യൂനതകളില്ലാത്ത പീലികള്‍ മയിലിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഇണയെ ആകര്‍ഷിക്കാനായി പീലി വിടര്‍ത്തി ആണ്‍മയിലുകള്‍ നൃത്തം ചെയ്യും. ഏറ്റവും മനോഹരമായ പീലിയുള്ള ആണ്‍മയിലിനെയാണ് പെണ്‍മയിലുകള്‍ ഇണയായി സ്വീകരിക്കുന്നത്. ഉത്തരേന്ത്യന്‍ മയിലുകളില്‍ ഓഗസ്റ്റ് മാസത്തോടെ പീലി കൊഴിയുകയും ഫെബ്രുവരി മാസത്തോടെ പുതിയ പീലികള്‍ ഉണ്ടാകുകയും ചെയ്യാറുണ്ട്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പീലികള്‍ പൂര്‍ണവളര്‍ച്ച പ്രാപിക്കും. പീലികള്‍ ഉണക്കി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്നവരാണ് മയിലുകള്‍.

മയൂര സിംഹാസനം


രത്‌നം പതിച്ച മയിലുകളാല്‍ പ്രസിദ്ധമാണ് മയൂര സിംഹാസനം. കഴിഞ്ഞ ആയിരം വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും അമൂല്യമായ വസ്തുക്കളിലൊന്നായാണ് മയൂര സിംഹാസനത്തെ കണക്കാക്കുന്നത്.
പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍, ദില്ലിയിലെ തന്റെ പൊതു സഭയായ ദിവാന്‍ ഇ ആമില്‍ സ്ഥാപിച്ച സിംഹാസനമാണ് മയൂര സിംഹാസനം. കോഹിനൂര്‍ രത്‌നം പതിച്ച ഈ സിംഹാസനത്തിന്റെ നിര്‍മാണത്തിനായി ആയിരം കിലോഗ്രാമിലേറെ സ്വര്‍ണവും 230 കിലോഗ്രാം രത്‌നക്കല്ലുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 1999ലെ കണക്കനുസരിച്ച് മയൂര സിംഹാസനത്തിന് 80.4 കോടി ഡോളര്‍ വില വരും. ഏഴു കൊല്ലമെടുത്താണ് മയൂര സിംഹാസനം പണിതത്. 1738ല്‍ ഇറാനിലെ ഭരണാധികാരിയായ നാദിര്‍ഷ ദില്ലി ആക്രമിച്ചപ്പോള്‍ മയൂര സിംഹാസനം കൈക്കലാക്കുകയുണ്ടായി.

മയിലിന്റെ പീലിക്കണ്ണ്


മയില്‍പ്പീലിയില്‍ നിറയെ കണ്ണുകളുണ്ടല്ലോ. ഇതുമായി ബന്ധപ്പെട്ട് ഗ്രീക്ക് പുരാണത്തില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ സ്വര്‍ഗ ലോക രാജാവായ ജുപ്പിറ്റര്‍ നദീ ദേവന്റെ പുത്രിയായ ഇയോയെ കാണാനിടയായി. തന്റെ ഭാര്യയായ ജൂണോ ഇതറിയാതിരിക്കാനായി ഇയോയെ ഒരു പശുവിന്റെ രൂപത്തിലാക്കി. സുന്ദരിയായ പശുവിനെ കണ്ടതോടെ ജൂപ്പിറ്ററിന്റെ ഭാര്യ ജൂണോയ്ക്ക് പശുവിനെ ഇഷ്ടമായി. ജൂപ്പിറ്ററില്‍നിന്നു പശുവിനെ സ്വന്തമാക്കിയ ജൂണോ ആര്‍ഗസ് എന്നു പേരായ ഒരു കാവല്‍ക്കാരനെ പശുവിനെ ശ്രദ്ധിക്കാനായി ഏല്‍പ്പിച്ചു. തന്റെ ശരീരത്തില്‍ നൂറു കണ്ണുകളുള്ള കാവല്‍ക്കാരനായിരുന്നു ആര്‍ഗസ.് ഒരേ സമയം നൂറു കണ്ണുകളും ആര്‍ഗസ് അടച്ചിരുന്നില്ല. ആര്‍ഗസിന്റെ മുന്നില്‍വച്ച് ഇയോയെ പഴയ രൂപത്തിലേക്ക് മാറ്റിയാല്‍ ഇതറിഞ്ഞ് ജൂണോ തന്നെ തെറ്റിദ്ധരിക്കുമെന്ന് മനസിലാക്കിയ ജൂപ്പിറ്റര്‍ മെര്‍ക്കുറി ദേവനെ സഹായത്തിന് വിളിച്ചു. മെര്‍ക്കുറി ദേവന്‍ ആര്‍ഗസിന്റെ ശ്രദ്ധ മാറ്റുവാനായി പല പാട്ടുകളും പാടി. രസികന്‍ കഥകള്‍ പറഞ്ഞു. എന്നാല്‍ ആര്‍ഗസ് പശുവില്‍നിന്നു ശ്രദ്ധ മാറ്റിയില്ല. ഒടുവില്‍ മുഷിപ്പന്‍ കഥകള്‍ പറഞ്ഞ് ആര്‍ഗസിനെ ഉറക്കുകയും തുടര്‍ന്ന് വധിക്കുകയും ചെയ്തു. ഇതറിഞ്ഞ ജൂണോ ആര്‍ഗസിന്റെ നൂറ് കണ്ണുകള്‍ തന്റെ മയിലിലേക്ക് ചേര്‍ത്തുവച്ചു. ഇതോടെയാണത്രേ മയില്‍പ്പീലിയില്‍ പീലിക്കണ്ണുകള്‍ ഉണ്ടായത്. ഇതു ശാസ്ത്രമല്ല കേട്ടൊ. വെറും കഥയാണ്.

ഭക്ഷണകാര്യങ്ങള്‍

മിശ്രഭുക്കുകളായ മയിലുകള്‍ ചെറിയ സസ്തനികളും ധാന്യങ്ങളും ആഹാരമാക്കുന്നവയാണ്. പൂവുകള്‍, സസ്യങ്ങള്‍, ഉറുമ്പ് എന്നിവയും മയിലിന്റെ ഭക്ഷണപരിധിയില്‍ വരും. പഴങ്ങള്‍, പാമ്പുകള്‍, എലികള്‍ എന്നിവയെ ഇന്ത്യന്‍ മയില്‍ ആഹാരമാക്കാറുണ്ട്. പഴങ്ങളും ഷഡ്പദങ്ങളുമാണ് പച്ച മയിലിന്റെ ഇഷ്ടഭോജ്യം. ഇഷ്ടപ്പെട്ട ഭക്ഷണം ലഭിച്ചില്ലെങ്കിലും ലഭിക്കുന്ന ഭക്ഷണം ഭക്ഷിച്ച് ജീവിക്കാന്‍ മയിലിനറിയാം.

ദേശീയ പക്ഷി

ഇന്ത്യയുടെ ദേശീയ പക്ഷിയാണല്ലോ മയില്‍. 1963 ലാണ് മയിലിനെ ദേശീയ പക്ഷിയായി അംഗീകരിക്കുന്നത്. ഒഡിഷയുടെ സംസ്ഥാന പക്ഷി കൂടിയാണ് മയില്‍. അതുപോലെ നമ്മുടെ അയല്‍ രാജ്യമായ മ്യാന്മറിന്റെ ദേശീയ ചിഹ്നം മയില്‍ വര്‍ഗത്തില്‍പ്പെട്ട ഗ്രേ പീകോക്ക് ആണ്.

വെള്ളമയില്‍

അത്ഭുതപ്പെടാനൊന്നുമില്ല. വെള്ള നിറത്തിലുള്ള മയിലും ലോകത്തുണ്ട്. ജനിതകമാറ്റം വഴി (മ്യൂട്ടേഷന്‍)യാണ് ഇത്തരത്തിലുള്ള മയിലുകള്‍ രൂപപ്പെടുന്നത്. നീലക്കണ്ണുകളാണ് ഇത്തരത്തിലുള്ള മയിലുകള്‍ക്കുള്ളത്.

മയിലിന്റെ വീട്

കാടുകളാണ് മയിലുകളുടെ മുഖ്യവാസകേന്ദ്രം. പുല്‍മേടുകളിലും കുറ്റിക്കാടുകളിലും മയിലുകളെ ധാരാളമായി കാണപ്പെടാറുണ്ട്. ജലസാന്നിധ്യമുള്ള പ്രദേശങ്ങളും നദീതീരങ്ങളും മയിലുകള്‍ വാസസ്ഥാനമാക്കാറുണ്ട്. പല മഴക്കാടുകളിലും കടലിടുക്കുകളിലും മയിലിനെ കാണാം. ഉയരമുള്ള വൃക്ഷശിഖിരങ്ങളിലാണ് രാത്രി കാലങ്ങളില്‍ ഇവ വിശ്രമിക്കാറുള്ളത്. പകലുകളില്‍ അലഞ്ഞു നടക്കാറുള്ള മയിലുകള്‍ രാത്രി കാലങ്ങളില്‍ സുരക്ഷിതരായി കഴിയുകയാണ് പതിവ്.

ഭീഷണിയിലാണ്

മയില്‍പ്പീലിക്കു വേണ്ടിയും മാംസത്തിനു വേണ്ടിയും മയിലുകള്‍ ധാരാളമായി വേട്ടയാടപ്പെടുന്നുണ്ട്. മയില്‍ മുട്ടകള്‍ തട്ടിയെടുത്ത് ഇവയുടെ വംശവര്‍ധനവും മനുഷ്യന്‍ ഇല്ലാതാക്കുന്നു. അതോടൊപ്പം വന്യമൃഗങ്ങളുടെ ആക്രമണവും മയിലുകള്‍ നേരിടേണ്ടി വരാറുണ്ട്. ശാസ്ത്രീയമായ അടിത്തറയില്ലാതെ തന്നെ മയിലിന്റെ മാംസവും കൊഴുപ്പും വിശിഷ്ട ഔഷധമാണെന്ന് വിശ്വസിക്കുന്നവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇത്തരം അബദ്ധധാരണകള്‍ മയില്‍ വംശവര്‍ധനവിനെ തടയുന്ന സുപ്രധാന കാരണങ്ങളിലൊന്നാണ്. കാടുകള്‍ക്ക് നാശം സംഭവിച്ചു തുടങ്ങിയതോടെ മയിലുകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങിത്തുടങ്ങി. ഇതോടെ വൈദ്യുതാഘാതമേറ്റും വാഹനമിടിച്ചും കൊല്ലപ്പെടുന്ന മയിലുകളുടെ എണ്ണം കൂടി. മയിലിനെ ഏതെങ്കിലും രീതിയില്‍ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. ഏഴുവര്‍ഷം വരെ തടവോ അമ്പതിനായിരം രൂപ പിഴയോ കുറ്റം ചെയ്തയാള്‍ക്ക് ലഭിക്കും.

മയിലുകളെ കാണാം

കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മയിലുകളെ കാണാറുണ്ടെങ്കിലും മയില്‍ സങ്കേതമായി നില കൊള്ളുന്നത് പാലക്കാട് ജില്ലയിലെ തരൂര്‍ പഞ്ചായത്തിലെ ചുലന്നൂര്‍ മാത്രമാണ്. കെ.കെ നീലകണ്ഠന്‍ മെമ്മോറിയല്‍ മയില്‍ സാങ്ച്വറി സന്ദര്‍ശിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നു ടൂറിസ്റ്റുകളെത്താറുണ്ട്. രാവിലെയോ വൈകിട്ടോ ഇവിടം സന്ദര്‍ശിക്കുകയാണെങ്കില്‍ ധാരാളം മയിലുകളെ കാണാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago