HOME
DETAILS
MAL
ഇതര സംസ്ഥാന തൊഴിലാളിയെ അക്രമിച്ചതായി പരാതി
backup
October 25 2018 | 06:10 AM
കാസര്‍കോട്: ഇതര സംസ്ഥാന തൊഴിലാളിയെ അക്രമിച്ചതായി പരാതി. ജോലി ചെയ്ത വകയില്‍ കിട്ടാനുള്ള കാശ് ചോദിച്ച വൈരാഗ്യത്തില്‍ ചെര്‍ക്കള നെല്ലിക്കട്ടയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അക്രം ഹുസൈനാ(40)ണ് അക്രമത്തിനിരയായത്. ഒരു ബേക്കറിക്ക് ഫര്‍ണിച്ചര്‍ നിര്‍മിച്ച വകയില്‍ 1,30,000 രൂപ ഇയാള്‍ക്ക് കിട്ടാനുണ്ടായിരുന്നുവെന്നു പറയുന്നു.
ഇതില്‍ 80,000 രൂപ കഴിഞ്ഞ ദിവസം തരുമെന്ന് ഇയാളെ അറിയിച്ചിരുന്നത്രെ. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി രാത്രി എട്ടോടെ നെല്ലിക്കട്ടയില്‍ എത്തിയപ്പോള്‍ രണ്ടുപേര്‍ ചേര്‍ന്ന് കണ്ണില്‍ കരിങ്കല്ലുകൊണ്ടുകുത്തിപ്പരുക്കേല്പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. യു.പി സ്വദേശിയാണ് അക്രം ഹുസൈന്. ഇയാളെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."