നാലുവരിപ്പാത: മമ്പറത്ത് വ്യാപാരി പ്രതിഷേധം
കൂത്തുപറമ്പ്: നിര്‍ദിഷ്ട കൊടുവള്ളി ,അഞ്ചരക്കണ്ടി വിമാനതാവള േറാഡ്‌നാലു വരിപാതക്കെതിരേ മമ്പറത്ത് വ്യാപാരികളുടെ പ്രതിഷേധം.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മമ്പറം ടൗണില്‍ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
മമ്പറം ടൗണിനെ വിഭജിച്ച് പുതിയ നാലുവരിപ്പാത നിര്‍മിക്കാനുള്ള നീക്കത്തിനെതിരേയാണ് വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുള്ളത്. പടിഞ്ഞിറ്റാംമുറിയില്‍ നിന്നാരംഭിച്ച് കൂത്തുപറമ്പ് റോഡില്‍ എത്തുന്ന തരത്തിലാണ് നിര്‍ദിഷ്ട റോഡിന്റെ അലൈമെന്റ് തയാറാക്കിയിട്ടുള്ളത്.
അലൈന്‍മെന്റ് യാഥാര്‍ഥ്യമായാല്‍ എഴുപതില്‍പ്പരം കടകളും ഏഴു വീടുകളും പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്.
അതേസമയം നിലവിലുള്ള റോഡ് വികസിപ്പിച്ച് നാലു വരിപാത നിര്‍മിക്കുകയാണെങ്കില്‍ ഇരുപതോളം കടകള്‍ മാത്രമെ പൊളിച്ച് മാറ്റേണ്ടി വരികയുള്ളൂ എന്നാണ് കണക്കാക്കുന്നത്. ആദ്യഘട്ട സമരമെന്ന നിലയില്‍ ഇന്നലെ ഉച്ചവരെ മമ്പറം ടൗണിലെ വ്യാപാരികള്‍ കടകള്‍ അടച്ചാണ് പ്രതിഷേധിച്ചത്.
അതേ സമയം കൊടുവള്ളി-അഞ്ചരക്കണ്ടി- വഴി വിമാനതാവളത്തിലേക്കുള്ള നാലുവരി പാതയുടെ സര്‍വേ പിണറായി കമ്പനിമെട്ട വരെ പൂര്‍ത്തിയായി.
മമ്പറം ടൗണിന്റെ കാര്യത്തില്‍ അന്തിമതീരുമാനമായാല്‍ മാത്രമേ മമ്പറം ഭാഗത്ത് സര്‍വേ നടപടികള്‍ ആരംഭിക്കുകയുള്ളു എന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."