HOME
DETAILS

സഊദിയില്‍ ദിനേനെ നടക്കുന്നത് 125 വിവാഹ മോചനം; 85 % മനസ് തുറന്ന് സംസാരിക്കാത്തത് മൂലം

  
backup
September 03 2019 | 07:09 AM

125-divorce-in-saudi-per-day

 

റിയാദ്: സഊദിയില്‍ വിവാഹമോചനം വ്യാപകമാണെന്നും അതില്‍ തന്നെ 85 ശതമാനവും മനസ് തുറന്ന സംസാരത്തിന്റെ കുറവ് മൂലമാണെന്നും പഠനം. ദേശീയ ഡയലോഗ് സെന്റര്‍ (എഡ് ഡി സി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് നടക്കുന്ന വിവാഹ മോചനങ്ങളില്‍ 85.4 ശതമാനവും ദമ്പതികള്‍ക്കിടയില്‍ മനസ് തുറന്നുള്ള സംസാരത്തിന്റെ അഭാവം മൂലമാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം,49 ശതമാനവും യഥാര്‍ത്ഥ സംഭാഷണത്തിന്റെ കുറവുമാണെന്നും പഠനത്തില്‍ വ്യക്തമാക്കി.

രാജ്യത്തെ 13 പ്രവിശ്യകളിലെ ദമ്പതികള്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഡയലോഗ് സെന്റര്‍ പുറത്ത് വിട്ടത്. എന്നാല്‍, വിവാഹ മോചനത്തിന്റെ ഉത്തവരാദിത്വം ഏറ്റെടുക്കാന്‍ ദമ്പതികളില്‍ ഇരുവരില്‍ ആരും തന്നെ തയ്യാറാകുന്നുമില്ലെന്നും പഠനം വ്യക്തമാക്കുന്നു. പരസ്പരം പഴി ചാരുകയാണ് ചെയ്യുന്നത്. വിവാഹ മോചനത്തില്‍ 54.1 ശതമാനം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ വീഴ്ച്ചയാണ് കാരണമായി ചൂണ്ടി കാണിക്കുന്നത്. എന്നാല്‍, 81.2 ശതമാനം ദമ്പതികളില്‍ വിവാഹ മോചനത്തിന് കാരണമായി കൊണ്ടി കാണിക്കപ്പെടുന്നത് സ്വകാര്യ ജീവിതത്തില്‍ ബന്ധുക്കളോ അടുത്തവരോ ഇടപെടുന്നതാണ്. പകുതി ശതമാനം വിവാഹ മോചനത്തിന് കാരണമായി പറയുന്നത് ഇരുവര്‍ക്കുമിടയിലെ സാമ്പത്തിക ഞെരുക്കമാണെകില്‍ 66.4 ശതമാനം പങ്കാളിയെ അങ്ങോട്ടുമിങ്ങോട്ടും നിയന്ത്രിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ്.

സഊദി പ്രാദേശിക പത്രമായ അല്‍ മദീന പത്രമാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തെ വിവാഹ മോചനം യാതൊരു തടസവുമില്ലാതെ കൂണ്‍ പോലെ വ്യാപിക്കുകയാണെന്നും പത്രം കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നു. ഓരോ മണിക്കൂറിലും അഞ്ചു വിവാഹ മോചനം എന്ന നിലയില്‍ ദിനേന ശരാശരി 129 വിവാഹ മോചനമാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തെ ഗ്രസിക്കുന്ന ക്യാന്‍സറാണ് ഇതെന്ന് പത്രം വിശേഷിപ്പിച്ചു. മദ്യവും മയക്കുമരുന്നും വിവാഹ മോചനത്തിന് കാരണമാകുന്നതായി പഠനത്തില്‍ പങ്കെടുത്തവരില്‍ 83.8 ശതമാനം അഭിപ്രായപ്പെട്ടു. കുട്ടികള്‍ ഉണ്ടാകുന്നതും വിവാഹ മോചനത്തിന് കാരണമായി ചൂണ്ടിക്കാണുക്കുന്നവരും ചെറുതല്ല. രാജ്യത്തെ വര്‍ധിച്ചു വരുന്ന ഈ പ്രവണത തടയാന്‍ കൗണ്‍സിലിങ് സെന്ററുകള്‍ വ്യാപകമാകണമെന്നും ഡയലോഗ് സെന്റര്‍ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  2 days ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 days ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 days ago