പയ്യന്നൂര്‍ പൊലിസ് മൈതാനം പഴയ രീതിയിലാക്കും: ഐ.ജി
പയ്യന്നൂര്‍: വിവിധ കേസുകളില്‍പ്പെട്ട വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞ ചരിത്രപ്രസിദ്ധമായ പയ്യന്നൂര്‍ പൊലിസ് മൈതാനം വാഹനങ്ങള്‍ എല്ലാം മാറ്റി മൂന്നുമാസത്തിനകം പഴയ രീതിയിലാക്കുമെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു.
പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന് സന്ദര്‍ശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈം കേസുകളില്‍പ്പെട്ട വാഹനങ്ങള്‍ ഉചിതമായ മറ്റൊരിടത്തേക്ക് മാറ്റും. മറ്റുള്ളവ എത്രയും വേഗം നിയമപരമായി ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. പയ്യന്നൂരില്‍ അനുവദിച്ച കണ്ട്രോള് റൂം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടികളും സ്വീകരിച്ചു വരികയാണെന്ന് ഐ.ജി പറഞ്ഞു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍, സ്റ്റേഷന് എസ്.എച്ച്.ഒ കെ. വിനോദ് കുമാര്‍, എസ്.ഐ കെ.പി ഷൈന്‍ ചേര്‍ന്നാണ് ഐ.ജിയെ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."