യു.ഡി.എഫ് രാപകല്‍ സമരത്തിന് തുടക്കം
തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടിയും പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്ത സര്‍ക്കാര്‍ നടപടിക്കെതിരേയും യു.ഡി.എഫ് ആഭിമുഖ്യത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാപകല്‍ സമരം തുടങ്ങി. ഇന്നലെ രാവിലെ പത്തിന് തുടങ്ങിയ സമരം ഇന്ന് രാവിലെ പത്തിന് അവസാനിക്കും.
തിരുവനന്തപുരത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട്ട് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കൊല്ലത്ത് ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രനും പത്തനംതിട്ടയില്‍ കൊടിക്കുന്നില്‍ സുരേഷും സമരം ഉദ്ഘാടനം ചെയ്തു. ആലപ്പുഴയില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും പാലക്കാട്ട് കെ. സുധാകരനും മലപ്പുറത്ത് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും കണ്ണൂരില്‍ കെ. മുരളീധരനും കാസര്‍കോട്ട് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദും സമരം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."