കുറ്റം സമ്മതിച്ച് പൊലിസ് ഉദ്യോഗസ്ഥന്
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി പരീക്ഷാ തട്ടിപ്പ് സമ്മതിച്ച് പൊലിസ് ഉദ്യോഗസ്ഥന്.
കേസില്‍ പ്രതിയായ പൊലിസുകാരന് ഗോകുലാണ് കുറ്റം സമ്മതിച്ചത്. ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും ഉത്തരങ്ങള്‍ അയച്ചുനല്കിയതായി ഇയാള്‍ സമ്മതിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണസംഘം കസ്റ്റഡിയില്‍ ചോദ്യംചെയ്യുമ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. ബന്ധു ജോലിചെയ്യുന്ന കോച്ചിങ് സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് ആസൂത്രണം നടത്തിയതെന്നും ഗോകുല്‍ അന്വേഷണ സംഘത്തിന് മൊഴിനല്‍കി. ചോദ്യപേപ്പര്‍ എവിടെനിന്നാണ് ലഭിച്ചതെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി ഗോകുല്‍ നല്‍കിയിട്ടില്ല.പി.എസ്.സി പരീക്ഷാതട്ടിപ്പിലെ അഞ്ചാംപ്രതിയും എസ്.എ.പി ക്യാംപിലെ പൊലിസുകാരനുമായ ഗോകുല്‍ തിങ്കളാഴ്ചയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കീഴടങ്ങിയത്. ഗോകുലിനെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."