എം.എസ്.എഫിനെതിരായ നീക്കം ആസൂത്രിതം: കെ.പി.എ മജീദ്
കോഴിക്കോട്: പേരാമ്പ്ര സില്‍വര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ പതാക തലതിരിഞ്ഞുപോയതിന്റെ പേരില്‍ എം.എസ്.എഫ് പ്രവര്‍ത്തകരെ വേട്ടയാടുന്നത് ആസൂത്രിത അജന്‍ഡയുടെ ഭാഗമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
കൊടിയില്‍ എം.എസ്.എഫ് എന്നെഴുതാന്‍ വിട്ടുപോയത് മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് സംഭവിച്ച പിഴവ്. ഇതിനെ ഊതിപ്പെരുപ്പിച്ച് വര്‍ഗീയ അജന്‍ഡ നടപ്പാക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത് പാകിസ്താന് പതാകയല്ലെന്ന് അറിയാമായിരുന്നിട്ടും തിടുക്കത്തില്‍ പൊലിസ് സ്വീകരിച്ച നടപടികള്‍ സംശയാസ്പദമാണ്. സത്യാവസ്ഥ തിരിച്ചറിഞ്ഞ ഈ സാഹചര്യത്തിലെങ്കിലും വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കണം. എസ്.എഫ്.ഐയും സി.പി.എം പ്രവര്‍ത്തകരുമാണ് ഈ സംഭവം ആദ്യം വിവാദമാക്കിയത്. ഒരു പ്രത്യേക വിഭാഗത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതിനുള്ള വര്‍ഗീയശക്തികളുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്കുന്ന ഗുരുതര തെറ്റാണ് അവര്‍ ചെയ്തതെന്നും കെ.പി.എ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."