HOME
DETAILS

കലാലയങ്ങളിലെ കലാപങ്ങള്‍ക്ക് പിന്നില്‍

  
backup
September 03 2019 | 19:09 PM

editorial-04-09-2019

കോളജുകളിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ എസ്.എഫ്.ഐ ആണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നതെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് പി.കെ ഷംസുദ്ദീന്റെ അധ്യക്ഷതയിലുള്ള കമ്മിഷന്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അതൊരു ഭാഗിക ശരി മാത്രമാണ്. എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടനയെ ഈ പരുവത്തില്‍ എത്തിച്ചതിന്റെ കാരണക്കാരെയാണ് കണ്ടെത്തേണ്ടത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് രൂപീകൃതമായ സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റിയാണ് ജസ്റ്റിസ് പി.കെ ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര ജനകീയ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ നേതാക്കള്‍ സ്വന്തം പ്രവര്‍ത്തകന്റെ നെഞ്ചില്‍ കഠാരകുത്തിയിറക്കുന്നിടംവരെ കാംപസ് രാഷ്ട്രീയം അധഃപതിച്ചതിന്റെ പശ്ചാതലത്തിലാണ് ഇത്തരമൊരു സ്വതന്ത്ര അന്വേഷണ കമ്മിഷനെ നിയമിച്ചത്.
ഭൂരിപക്ഷം വിദ്യാര്‍ഥികളും കമ്മിഷന് നല്‍കിയ മൊഴിയില്‍ എസ്.എഫ്.ഐ ആണ് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നാണ് പറഞ്ഞത്. എഴുപതുകളിലും എണ്‍പതുകളുടെ ആദ്യപാദങ്ങളിലും കാംപസുകളെ സര്‍ഗവസന്തങ്ങളാക്കി മാറ്റിയിരുന്നു അന്നത്തെ വിദ്യാര്‍ഥി സംഘടനകളില്‍ എസ്.എഫ്.ഐയും അതിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു.
മഹാരാജാസ് കോളജും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജും എത്രയെത്ര പ്രഗത്ഭരെയാണ് പൊതുസമൂഹത്തിന് സമര്‍പ്പിച്ചത്. ഇന്ന് അതെല്ലാം കടങ്കഥകളായി മാറിയെങ്കില്‍ അതിന്റെ അടിസ്ഥാന കാരണങ്ങളാണ് കണ്ടെത്തേണ്ടത്.
കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനകളിലെ കലാപങ്ങള്‍ വളര്‍ത്തുന്നതില്‍ അധ്യാപക സംഘടന നേതാക്കളും പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് കമ്മിഷന്‍ ഒരിടത്ത് പറയുന്നുണ്ട്. പ്രോത്സാഹനം മാത്രമല്ല നേരിട്ട് ഇടപെടുന്നുണ്ട്. കളങ്കിത രാഷ്ട്രീയ നേതൃത്വങ്ങളും ഇവരോടൊപ്പം ചേരുന്നു. കോളജുകളില്‍ കലാപരാഷ്ട്രീയം വളര്‍ന്നുവരാനുണ്ടായ കാരണം ഈ രണ്ട് വിഭാഗങ്ങളും കാംപസ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ്. ഭരണപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ അക്രമികളായി മാറുമ്പോള്‍ നടപടിയെടുക്കാനാവാതെ പൊലിസ് നിസ്സഹായരാകുന്നു. ഇത് അക്രമികള്‍ക്ക് കൂടുതല്‍ ഉത്തേജനമായിത്തീരുന്നു. ചോദിക്കാനും പറയാനും ആളില്ലാത്ത ഒരവസ്ഥയില്‍ കാംപസുകളില്‍നിന്നും പഠനാന്തരീക്ഷം അകന്ന് പോയതിലെന്തദ്ഭുതം. അതിനിഷ്ഠൂരമായ ആക്രമണങ്ങള്‍ കാംപസുകളില്‍ ഉണ്ടാകുമ്പോള്‍ സംഘടനാ നേതാക്കളായ അധ്യാപകര്‍ അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്നു. ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാര്‍ഥി നേതാക്കള്‍ക്ക് ഉത്തരപേപ്പറുകള്‍ എത്തിച്ചുകൊടുക്കുന്നതും ചോദ്യങ്ങള്‍ മുന്‍കൂട്ടി എത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നതും കോപ്പിയടിക്കുവാന്‍ പ്രോത്സാഹനം നല്‍കുന്നതും ഇത്തരം അധ്യാപകരാണ്.
ഇതൊന്നുമായിരുന്നില്ല കലാലയങ്ങളിലെ ഒരുകാലത്തെ അധ്യാപകര്‍. വിദ്യാര്‍ഥികളുടെ സര്‍ഗവാസനകളെയും പഠനത്തെയും പ്രോത്സാഹിപ്പിക്കാന്‍ ഉത്സുകരായിരുന്ന ഒരു അധ്യാപക തലമുറ അന്യംനിന്നുപോയതിന്റെ ദുരന്തങ്ങളാണ് കാംപസുകള്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. യൂനിയന്‍ ഓഫിസുകള്‍ക്കായി വിട്ടുകൊടുത്ത മുറികള്‍ ഇടിമുറികളായി പരുവപ്പെടുത്തിയതില്‍ രാഷ്ട്രീയാതിപ്രസരം ബാധിച്ച അധ്യാപക സംഘടനകള്‍ക്കും പങ്കുണ്ട്.
അക്രമികളായ വിദ്യാര്‍ഥി നേതാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് അതത് കോളജുകളിലെ അധ്യാപകരില്‍ ചിലരാണെന്ന് വിദ്യാര്‍ഥികള്‍ തന്നെ കമ്മിഷനോട് പരാതിപ്പെട്ടിരിക്കുകയാണ്. ഇത്തരം അധ്യാപകരെ കാംപസുകളില്‍നിന്നും പുറന്തള്ളാതെ എങ്ങനെയാണ് കാംപസുകളെ വിദ്യാര്‍ഥി രാഷ്ട്രീയ ആക്രമണങ്ങളില്‍നിന്നും മുക്തമാക്കുക. അധ്യാപക സംഘടനകള്‍ക്കൊപ്പംതന്നെ കളങ്കിതരായ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളും കാംപസുകളിലെ അക്രമ രാഷ്ട്രീയത്തിന് ചുക്കാന്‍പിടിക്കുന്നുണ്ട്. ഭാവിയില്‍ പാര്‍ട്ടിക്ക് വേണ്ടി തല്ലാനും തല്ല് കൊള്ളാനും ഒരു സംഘത്തെ വാര്‍ത്തെടുക്കുക എന്നത് മാത്രമാണവരുടെ ലക്ഷ്യം.
ബുദ്ധിപരമായും കഠിനാധ്വാനത്താലും കേരളീയരായ വിദ്യാര്‍ഥികള്‍ മുന്‍പന്തിയിലാണെങ്കിലും ഗുണമേന്മയുള്ള വിദ്യാഭ്യാസം അവര്‍ക്ക് കിട്ടാതെപോകുന്നത് കോളജുകളില്‍ പഠനാന്തരീക്ഷം ഇല്ലാതെ പോകുന്നതിലാണ്. വിദ്യാഭ്യാസപരമായി കേരളം മുന്‍പന്തിയിലാണെങ്കിലും മത്സരപരീക്ഷകളിലും വിദേശ സര്‍വകലാശാലകളുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിലും കേരളീയ വിദ്യാര്‍ഥികള്‍ പുറന്തള്ളപ്പെടുന്നത് അക്രമികളായ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ മിടുക്കരായ വിദ്യാര്‍ഥികളെ പഠിക്കാന്‍ സമ്മതിക്കാത്തതിനാലാണ്.
കോളജ് വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥി സംഘടനാ നേതാക്കളില്‍ ചിലര്‍ ഒന്നുകില്‍ പാര്‍ട്ടിയുടെ ക്വട്ടേഷന്‍ സംഘമായോ അല്ലെങ്കില്‍ പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിയാകാനോ നിയോഗിക്കപ്പെടുന്നു. ഭാവിയിലെ അക്രമരാഷ്ട്രീയത്തിനുള്ള പഠനകളരികളായാണ് അഴിമതിക്കാരായ രാഷ്ട്രീയ നേതൃത്വങ്ങള്‍ കോളജുകളെ കാണുന്നത്. അതിനായി അവരുടെ വിദ്യാര്‍ഥി സംഘടനകളെ മെരുക്കിയെടുക്കുകയും ചെയ്യുന്നു. ഇത് തിരിച്ചറിഞ്ഞിട്ടാണ് മേന്മയുള്ള വിദ്യാഭ്യാസം തങ്ങളുടെ മക്കള്‍ക്ക് ലഭിക്കാനായി രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നതരായ നേതാക്കള്‍ അവരുടെ മക്കളെ ഇതര സംസ്ഥാനങ്ങളിലും വിദേശ രാഷ്ട്രങ്ങളിലും അയച്ചുപഠിപ്പിക്കുന്നത്. അവര്‍ക്ക് മൂല്യവത്തായ വിദ്യാഭ്യാസം ലഭിക്കുകയും അവര്‍ ഉന്നത നിലയിലെത്തുകയും ചെയ്യുന്നതും നാം കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
കേരളത്തിലെ കാംപസുകളില്‍ സാധാരണക്കാരന്റെ മക്കള്‍ക്ക് ഗുണപരമായ വിദ്യാഭ്യാസം കിട്ടാതെ രാഷ്ട്രീയ പാര്‍ട്ടികളുടെ ചാവേറുകളായി മാറാനാണ് വിധി. അടിസ്ഥാനപരമായി കാംപസുകളെ കലാപകേന്ദ്രങ്ങളാക്കി മാറ്റുന്നത് നിക്ഷിപ്ത താല്‍പര്യക്കാരായ രാഷ്ട്രീയ നേതൃത്വങ്ങളും സിരകളില്‍ രാഷ്ട്രീയാതിപ്രസരം തിളച്ചുമറിയുന്ന അധ്യാപക സംഘടനാ നേതാക്കളുമാണ്. സംഘടനയുടെ ബലത്തില്‍ ഇവര്‍ ക്ലാസുകള്‍പോലും ശുഷ്‌കാന്തിയോടെ എടുക്കാറില്ല. ഇവര്‍ക്കെതിരേ ശക്തമായ നിയമം ഉണ്ടാവാത്തിടത്തോളം ജസ്റ്റിസ് പി.കെ ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും നല്‍കിയിട്ടെന്ത് ഫലം. അത് കോള്‍ഡ് സ്‌റ്റോറേജില്‍ സൂക്ഷിക്കപ്പെടുകയേയുള്ളൂ. ഇന്നത്തെ വിദ്യാര്‍ഥി രാഷ്ട്രീയം കാംപസുകളില്‍ നിലനില്‍ക്കുന്നിടത്തോളം നന്മനിറഞ്ഞൊരു വിദ്യാര്‍ഥി സമൂഹത്തെ പൊതുസമൂഹത്തിന് സ്വപ്നം കാണാന്‍ മാത്രമേ കഴിയൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago