HOME
DETAILS

സി.പി.എം-ബി.ജെ.പി സംഘര്‍ഷം: നന്മണ്ടയില്‍ ജീവിതം ദുസ്സഹമാകുന്നു

  
backup
June 10, 2017 | 9:45 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%a8

ബാലുശ്ശേരി: സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന നന്മണ്ടയിലും പരിസര പ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമാകുന്നു. ഇരു വിഭാഗങ്ങളുടെയും ഓഫിസുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയവൈരം ഏതു സമയത്തും സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. ഇന്നലെയും നന്മണ്ട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി.
ഇന്നലെ പുലര്‍ച്ചെ സി.പി.എം നന്മണ്ട ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെ നടത്തിയ അക്രമമാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. ലോക്കല്‍ കമ്മിറ്റി ഓഫിസ് സ്ഥിതി ചെയ്യുന്ന ഇ.എം.എസ് സ്മാരക മന്ദിരത്തിന്റെ പൂട്ടുതകര്‍ത്ത് അകത്ത് കയറിയ അക്രമിസംഘം ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഫര്‍ണിച്ചറുകളും രക്തസാക്ഷികളുടെ ഫോട്ടോകളും നശിപ്പിച്ചു. നന്മണ്ട ബാലബോധിനി, മാവരുമുക്ക് എന്നിവിടങ്ങളില്‍ സ്ഥാപിച്ച സി.പി.എമ്മിന്റെ കൊടിമരങ്ങളും നന്മണ്ട-13ല്‍ ഡി.വൈ.എഫ്.ഐയുടെ കൊടിമരവും ബസ് കാത്തിരിപ്പു കേന്ദ്രവും തകര്‍ത്തിട്ടുണ്ട്.
ഇതിന്റെ പ്രതികാരമെന്നോണം ഇന്നലെ രാവിലെ സി.പി.എം പ്രവര്‍ത്തകര്‍ നന്മണ്ടയിലെ ബി.ജെ.പി ഓഫിസില്‍ കയറി ടി.വിയും അലമാരകളും തകര്‍ത്തു. പതാകകളും മറ്റും റോഡിലിട്ട് തീയിട്ട് നശിപ്പിച്ചു.
ബാലബോധിനിയില്‍ ആര്‍.എസ്.എസിന്റെ മനുഷ് സാംസ്‌കാരിക സമിതിയുടെ ഓഫിസും ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് ബാലുശ്ശേരി സി.ഐ കെ. സുഷീറിന്റെ നേതൃത്വത്തില്‍ ഉന്നത പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായയെ ഓടിക്കാൻ പൂച്ചയെ വളർത്താം, നായയും പൂച്ചയും ശത്രുക്കളല്ലേ; തെരുവ് നായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീംകോടതി

National
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കും മന്ത്രിക്കും തുല്യപങ്ക്; കടകംപള്ളിയെ ചോദ്യം ചെയ്തോ അതോ അഭിമുഖം നടത്തിയോ എന്ന് സണ്ണി ജോസഫ്

Kerala
  •  a day ago
No Image

ഖത്തറില്‍ പുതിയ ജല സ്റ്റേഷന്‍; 36 ദശലക്ഷം ഗാലണ്‍ കൂടുതല്‍ സംഭരിക്കും

qatar
  •  a day ago
No Image

ട്രംപ് അഹങ്കാരി, ഉടൻ അധികാരത്തിൽ നിന്ന് തെറിക്കും: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്ന് ആയത്തുള്ള ഖാംനഈ

International
  •  a day ago
No Image

പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശൂരിൽ വീടുകയറി ആക്രമണം, 65-കാരന് വെട്ടേറ്റു

crime
  •  a day ago
No Image

മിന്നൽ വേഗത്തിൽ ചാർജിംഗ്! കൂടുതൽ ഇവി ചാർജിം​ഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ അബൂദബി; ഓരോ നാലാമത്തെ ചാർജിംഗും ഫ്രീ

uae
  •  a day ago
No Image

പരശുരാമൻ കൽപ്പിച്ചു നൽകിയ തന്ത്രിപദവി; താഴമൺ മഠത്തിൻ്റെ ആചാര്യപ്പെരുമ സ്വർണ്ണവിവാദത്തിൽ കറപുരളുമ്പോൾ

crime
  •  a day ago
No Image

6 മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യം; 21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യ​ഗ്രഹണം 2027 ൽ; കൂടുതലറിയാം

uae
  •  a day ago
No Image

ഹിമാചലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

National
  •  a day ago
No Image

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: നൂറ് വീടുകളുമായി കോൺഗ്രസ്; ഭൂമി രജിസ്ട്രേഷൻ തിയതി പ്രഖ്യാപിച്ചു

Kerala
  •  a day ago