'കണ്ണൂരിലെ ബോംബ് രാഷ്ട്രീയം കോഴിക്കോട്ടേക്ക് വ്യാപിപ്പിക്കാന്‍ ശ്രമം'
വടകര: കണ്ണൂരില്‍ ആര്‍.എസ്.എസ്സും സി.പി.എമ്മും നടത്തികൊണ്ടിരിക്കുന്ന ബോംബ് രാഷ്ട്രീയം കോഴിക്കോട് ജില്ലയിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന ആക്രമണ പരമ്പരകളും ഹര്‍ത്താലുകളും ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. നാടിനെ കലാപഭൂമിയാക്കാനുള്ള ശ്രമം സര്‍വ്വശക്തിയുമുപയോഗിച്ച് ചെറുക്കാന്‍ സമാധാനകാംഷികള്‍ തയ്യാറാകണം.
ആക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതിന്റെ ഭാഗമായി ഇരുപക്ഷവും മാരാകായുധങ്ങളും ബോംബുകളും സമാഹരിച്ചിരിക്കുകയാണ്. ക്രിമിനില്‍ പശ്ചാത്തലമുള്ള ഒരു കൂട്ടം നേതാക്കന്മാരാണ് ജില്ലയെ അക്രമ വേദിയാക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ജില്ല കണ്ടത് വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ മുഖമാണ്. തീവ്ര ഹിന്ദുത്വ അജന്‍ഡയുമായി ബി.ജെ.പി ഹിന്ദുക്കള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ന്യൂനപക്ഷത്തിന്റെ സംരക്ഷകര്‍ തങ്ങളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. സി.പിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസിന് നേരേ നടന്ന ആക്രമണം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."