HOME
DETAILS
MAL
സിറിയയില്‍ നാലു മാസത്തിനിടെ കൊല്ലപ്പെട്ടത് 304 കുട്ടികള്‍
backup
September 04 2019 | 21:09 PM
ജനീവ: ഉത്തര സിറിയയില്‍ നാലു മാസത്തിനിടെ 304 കുട്ടികളുള്‍പ്പെടെ 1,089 പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍ മനുഷ്യാവകാശ മേധാവി മിച്ചല്‍ ബച്‌ലറ്റ്. പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ സൈന്യവും സഖ്യവും നടത്തുന്ന വ്യോമ-കര ആക്രമണത്തിലാണ് ഇതില്‍ ഭൂരിപക്ഷവും കൊല്ലപ്പെട്ടത്.
ഇതില്‍ കൂടുതല്‍ മരണവും ഇദ്‌ലിബ്, ഹമ പ്രവിശ്യകളിലാണ് നടന്നത്. തുര്‍ക്കി അതിര്‍ത്തിയിലുള്ള ഇദ്‌ലിബ് വിമതര്‍ക്ക് ശക്തിയുള്ള ശേഷിക്കുന്ന ഏക സ്ഥലമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."