നഗരത്തിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കാന്‍ കലക്ടറും ജില്ലാ പൊലിസ് മേധാവിയും ഒരുമിച്ചിറങ്ങി
കാസര്‍കോട്: നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കലക്ടറും ജില്ലാ പൊലിസ് മേധാവിയും ഒരുമിച്ചിറങ്ങി. ഇന്നലെ രാവിലെയാണ് ഇരുവരും നഗരത്തിലിറങ്ങി നേരിട്ടുബോര്‍ഡുകള്‍ നീക്കം ചെയ്തത്. ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ വരും ദിവസങ്ങളില്‍ ഇതേ രീതിയില്‍ നീക്കം ചെയ്യുമെന്ന് ഇരുവരും അറിയിച്ചു.
കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബു, ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസ് എന്നിവര്‍ക്കൊപ്പം എ.ഡി.എം എന്‍. ദേവിദാസ്, തഹസില്‍ദാര്‍ നാരായണന്‍, എസ്.ഐ അജിത് കുമാര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ സി.ജെ കൃഷ്ണന്‍, എ.കെ രാമചന്ദ്രന്‍ എന്നിവരും ചേര്‍ന്നാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തത്. പൊതുനിരത്തുകളില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്. ഇതേ തുടര്‍ന്നാണ് ഇന്നലെ രാവിലെ കലക്ടറുടെയും ജില്ലാ പൊലിസ് മേധാവിയുടെയും നേതൃത്വത്തില്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."