യോഗിക്ക് നേരെ കരിങ്കൊടി: 11 വിദ്യാര്‍ഥികളുടെ ജാമ്യഹരജി തള്ളി
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. ബുധനാഴ്ച ലഖ്നൗ സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെയാണ് സര്‍വകലാശാലാ വിദ്യാര്‍ഥികളായ 11 പേര് കരിങ്കൊടി കാണിച്ചത്. രണ്ടു പെണ്‍കുട്ടികളും കൂട്ടത്തിലുണ്ട്.
അഡിഷനല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റാണ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ജാമ്യഹരജി തള്ളിയത്. വിദ്യാര്‍ഥികള്‍ ചെയ്ത കുറ്റം ഗുരുതരമാണെന്നും ജാമ്യം അര്‍ഹിക്കാത്തതാണെന്നും കോടതി വ്യക്തമാക്കി. വ്യാഴാഴ്ച ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് സന്ധ്യാ ശ്രീവാസ്തവയാണ് വിദ്യാര്‍ഥികളെ റിമാന്‍ഡ് ചെയ്തത്.
സര്‍വകലാശാലയില്‍ ബി.ജെ.പി സംഘടിപ്പിച്ച ഛത്രപതി ശിവജിയെ കുറിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു യോഗി ആദിത്യനാഥ്. സമാജ്വാദി പാര്‍ട്ടി വിദ്യാര്‍ഥി വിഭാഗമായ ഛത്രസഭാ അംഗങ്ങളങ്ങുന്ന വിദ്യാര്‍ഥികളാണ് വാഹനവ്യൂഹത്തെ തടഞ്ഞ് കരിങ്കൊടി കാണിച്ചത്.
സര്‍വകലാശാലയുടെയും വിദ്യാര്‍ഥികളുടെയും ചെലവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് എട്ടുപേരെ സര്‍വകലാശാലാ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ജനസമ്മതിക്കായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."